Kerala

മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ സപ്തതി നിറവിൽ

Sathyadeepam

കൊച്ചി : സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ സപ്തതി ലളിതമായി ആഘോഷിച്ചു. 1956 ഏപ്രിൽ 21 ന് തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്- തസ്യ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായിട്ടാണ്   മേജർ ആർച്ച് ബിഷപ്പ് തട്ടിൽ ജനിച്ചത്. 1980 ഡിസംബർ 21നാണ് അന്നത്തെ തൃശൂർ രൂപ താധ്യക്ഷൻ ബിഷപ് ജോസഫ് കുണ്ടുകുളത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. സപ്തതി ദിനത്തിൽ സഭാ ആസ്ഥാനത്ത് കുർബാനയർപ്പിക്കുകയും വൈകീട്ട് ലളിതമായ ചടങ്ങിൽ ആശംസകൾ സ്വീകരിക്കുകയും ചെയ്തു.

സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സ്ഥാനാരോഹണം 2024 ജനുവരി 11 നായിരുന്നു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം തൃശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും ബിഷപ്പ് കുണ്ടുകുളത്തിന്റെ സെക്രട്ടറിയായും മതബോധന കേന്ദ്രം ഡയറക്ടറായും അതിരൂപത ചാൻസലറായും പ്രവർത്തിച്ചു. മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടറായും തൃശൂർ അതിരൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചു.

2010 ഏപ്രിൽ 10 ന് തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 2014ൽ ഇന്ത്യയിലെ മറ്റൊരു സിറോ മലബാർ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പോസ്തലിക് വിസിറ്റേറ്ററായും 2017 ൽ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാൻസിസ് പാപ്പ തട്ടിൽ പിതാവിനെ നിയമിച്ചു.

ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതു ദൗർഭാഗ്യകരം: ബിഷപ് ഡോ. അലക്സ് വടക്കുംതല

വി. യോഹന്നാൻ - Chap.6 [2of4]

ലോകപ്രസിദ്ധ ബൈബിൾ പരമ്പര ‘ദി ചോസെൻ’ മലയാളത്തിലേക്ക്

പുണെയിലെ പള്ളി തകർക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ

സൗജന്യ നേത്രപരിശോധന ക്യാമ്പ്