ഗലാത്തിയ - Chap.1 [1of2]

ഗലാത്തിയ - Chap.1 [1of2]
Published on
  • വി. പൗലോസ് ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനം എന്നാണ് എഴുതപ്പെട്ടത്?

    - എ.ഡി. 53-നും 58-നും ഇടയ്ക്ക്

  • എപ്പോഴാണ് പൗലോസ് ഗലാത്തിയായില്‍ സഭകളെ സ്ഥാപിച്ചത്?

    - തന്റെ രണ്ടാം പ്രേഷിതയാത്രയില്‍

  • ഈ ലേഖനത്തിന്റെ ഒന്നാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 24 വാക്യങ്ങള്‍

  • ഒന്നാം അധ്യായത്തിന് എത്ര തലക്കെട്ടുകളാണ് ഉള്ളത്?

    - മൂന്ന് തലക്കെട്ടുകള്‍

  • ആര് മുഖേനയാണ് താന്‍ അപ്പസ്തോലനായിരിക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - യേശുക്രിസ്തു മുഖേനയും അവനെ മരിച്ചവരില്‍ നിന്നും ഉയിർപ്പിച്ച പിതാവു മുഖേനയും (1:1)

  • ആര് മുഖേനയല്ല, താന്‍ അപ്പസ്തോലനായത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - മനുഷ്യരില്‍ നിന്നോ മനുഷ്യന്‍ മുഖേനയോ (1:1)

  • ആരെല്ലാം ചേര്‍ന്നാണ് ഗലാത്തിയായിലെ സഭകള്‍ക്ക് എഴുതുന്നതെന്നാണ് പൗലോസ് പറയുന്നത്?

    - പൗലോസായ താനും തന്നോടുകൂടെയുള്ള എല്ലാ സഹോദരരും ചേര്‍ന്ന് (1:2)

  • പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും എന്താണ് അദ്ദേഹം ഗലാത്തിയാക്കാര്‍ക്ക് നല്‍കുന്നത്?

    - കൃപയും സമാധാനവും (1:3)

  • എന്തിനുവേണ്ടിയാണ് ക്രിസ്തു തന്നെത്തന്നെ ബലിയര്‍പ്പിച്ചത്?

    - തിന്മ നിറഞ്ഞ ഈ ലോകത്തുനിന്നും നമ്മെ മോചിപ്പിക്കുന്നതിനുവേണ്ടി (1:4)

  • ആരുടെ അഭീഷ്ടമനുസരിച്ചാണ് ക്രിസ്തു തന്നത്തന്നെ ബലിയര്‍പ്പിച്ചത്?

    - നമ്മുടെ പിതാവായ ദൈവത്തിന്റെ (1:4)

  • ആരുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് ക്രിസ്തു തന്നത്തന്നെ ബലിയര്‍പ്പിച്ചത്?

    - നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി (1:4)

  • ആര്‍ക്കാണ് മഹത്ത്വം ഉണ്ടാകട്ടെയെന്ന് പറയുന്നത്?

    - ദൈവത്തിന് (1:5)

  • ഇവിടെ ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവന്‍ എന്ന് പറയുന്നത് ആരെപ്പറ്റിയാണ്?

    - പൗലോസ് ശ്ലീഹായെപ്പറ്റിത്തന്നെ

  • എന്തിലാണ് പൗലോസ് ശ്ലീഹായ്ക്ക് ആശ്ചര്യം തോന്നുന്നത്?

    - പൗലോസ് ശ്ലീഹായെ ഉപേക്ഷിക്കുകയും വ്യത്യസ്തമായ മറ്റൊരു സുവിശേഷത്തിലേക്ക് ഗലാത്തിയക്കാര്‍ തിരിയുന്നതും കണ്ടിട്ട് (1:6)

  • ഗലാത്തിയക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തിന്റെ 7-ാം വാക്യത്തില്‍ പൗലോസ് എന്താണ് പറയുന്നത്?

  • - ക്രിസ്തുവിന്റെ സുവിശേഷമല്ലാതെ മറ്റൊരു സുവിശേഷമില്ല

  • അവര്‍ക്കുചുറ്റും ഏതു തരത്തിലുള്ള ആളുകളുണ്ടെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - ഗലാത്തിയക്കാരെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകള്‍

  • ആരെല്ലാം ശപിക്കപ്പെട്ടവരാകട്ടെയെന്നാണ് ശ്ലീഹാ പറയുന്നത്?

    - തങ്ങള്‍ പ്രസംഗിച്ച സുവിശേഷത്തില്‍ നിന്നും വ്യത്യസ്തമായ ഒരു സുവിശേഷം തങ്ങള്‍ തന്നെയോ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍നിന്നും ഒരു ദൂതന്‍ തന്നെയോ പ്രസംഗിച്ചാല്‍ അവരെല്ലാവരും ശപിക്കപ്പെട്ടവരാകട്ടെ എന്നാണ് ശ്ലീഹാ പറയുന്നത് (1:8)

  • ഗലാത്തിയാക്കാര്‍ സ്വീകരിച്ച സുവിശേഷമല്ലാത്ത മറ്റൊന്ന് ആരെങ്കിലും അവരോട് പ്രസംഗിച്ചാല്‍ അവരെ എങ്ങനെ കണക്കാക്കണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - ശപിക്കപ്പെട്ടവനായി

  • ആരുടെ പ്രീതിയാണ് പൗലോസ് അന്വേഷിക്കുന്നത്?

    - ദൈവത്തിന്റെ

  • ആരെ പ്രസാദിപ്പിക്കുവാനാണ് താന്‍ യത്നിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്?

    - ദൈവത്തെ

  • ആര്‍ക്കാണ് മഹത്ത്വം ഉണ്ടാകട്ടെയെന്ന് പറയുന്നത്?

    - ദൈവത്തിന്

  • എന്ത് ചെയ്തിരുന്നുവെങ്കില്‍ തനിക്ക് ക്രിസ്തുവിന്റെ ദാസനാകാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ശ്ലീഹാ പറയുന്നത്?

    - താന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവന്‍ ആയിരുന്നെങ്കില്‍

  • താന്‍ ക്രിസ്തുവിന്റെ ദാസനായത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്?

    - താന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവന്‍ അല്ലാത്തതുകൊണ്ട് (1:10)

  • താന്‍ പ്രസംഗിച്ച സുവിശേഷം എപ്രകാരമുള്ളതല്ല എന്നാണ് അദ്ദേഹം പറയുന്നത്?

    - മാനുഷികമല്ല (1:11)

  • താന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ലെന്ന് പൗലോസ് പറയുന്നത് എന്തുകൊണ്ട്?

    - കാരണം, അദ്ദേഹം അത് സ്വീകരിച്ചത് മനുഷ്യനില്‍ നിന്നും അല്ലാത്തതുകൊണ്ടും അത് അദ്ദേഹത്തെ ആരും പഠിപ്പിച്ചതല്ലാത്തതുകൊണ്ടും

logo
Sathyadeepam Online
www.sathyadeepam.org