Kerala

എല്‍എഫ് സൗരഭ്യയില്‍ സൗജന്യ യോഗ പരിശീലനം

Sathyadeepam

അങ്കമാലി: അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മുന്നൂര്‍പ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യോഗ, ആയുര്‍വേദം, പ്രകൃതി ചികിത്സാകേന്ദ്രമായ എല്‍എഫ് സൗരഭ്യയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ യോഗ പരിശീലന വാരം സംഘടിപ്പിച്ചു. അധ്യാപകര്‍, മുതിര്‍ന്ന പൗരന്മാര്‍, കറുകുറ്റി പഞ്ചായത്ത് നിവാസികള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ജനറല്‍ ഗ്രൂപ്പ്, ആശുപതി ജീവനക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. സൗജന്യ യോഗ പരിശീലന വാരത്തിന് ഈ രംഗത്ത് അനുഭവപരിചയമുള്ളവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു. യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ എന്നീ മൂന്നു മേഖലകളില്‍ ആയിരിക്കും പരിശീലനം നല്‍കുക.

  • പങ്കെടുക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 95446 61717

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ

പ്രായം വെറും നമ്പറല്ലേ! റൂറ്റെൻഡോയുടെ മാജിക്കൽ സ്റ്റോറി