Kerala

സഹൃദയ വജ്ര ജൂബിലിക്ക് തുടക്കമായി

Sathyadeepam

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ സ്ഥാപിതമായതിന്റെ വജ്ര ജൂബിലി വര്‍ഷാചരണത്തിന് കൃതജ്ഞതാബലിയോടെ തുടക്കമായി. അതിരൂപത ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് ചക്യത്ത് ജൂബിലി തിരി തെളിച്ചു.

അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹാളില്‍ ചേര്‍ന്ന ജൂബിലി സമ്മേളനം ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

ദാരിദ്യ്രവും രോഗവും മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ വരെയുള്ള വരെയുള്ള സാമൂഹ്യപ്രശ്‌നങ്ങളില്‍ ജനങ്ങളോടൊപ്പം നീക്കുകയും പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനുള്ള സംവിധാനങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ കാലത്തെ അതിജീവിക്കുമെന്ന് ഹൈബി ഈഡന്‍ അഭിപ്രായപ്പെട്ടു.

സാമൂഹ്യ വികസനപ്രക്രിയകളില്‍ അധികാരികള്‍ക്ക് ദിശാബോധം പകരുന്നതിനും ഇത്തരം സംഘടനകള്‍ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌നേഹത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ തോമസ് ചക്യത്ത് പറഞ്ഞു.

വജ്ര ജൂബിലി വര്‍ഷ കര്‍മപദ്ധതി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മനോജ് മൂത്തേടന്‍ പ്രകാശനം ചെയ്തു. വനിതകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുസ്മിതം പദ്ധതിയുടെ ഉദ്ഘാടനം സിനിമാ, സീരിയല്‍ താരം നിഷ സാരംഗ് നിര്‍വഹിച്ചു.

സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, മുന്‍ ഡയറക്ടര്‍മാരായ ഫാ. പോള്‍ മൂഞ്ഞേലി, ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഫാ. പോള്‍ ചെറുപിള്ളി, റീജിയണല്‍ ഡയറക്ടര്‍ ഫാ. ആന്റണി ഇരവിമംഗലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, കെയര്‍ ആന്‍ഡ് സേഫ് എം. ഡി. ആര്‍. വൈദ്യനാഥന്‍, ബോര്‍ഡ് അംഗങ്ങളായ ഡോ. കെ. വി. റീത്താമ്മ, സിജോ പൈനാടത്ത് എന്നിവര്‍ സംസാരിച്ചു.

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം