Kerala

പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട് 

Sathyadeepam

പാലാ : പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം എന്ന് അഭിപ്രായപ്പെട്ട് പാലാ രൂപത മെത്രാൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പരമോന്നത സഭയായ സെനറ്റിന്റെ 48-ാമത് അർദ്ധവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കേരള സംസ്ഥാന ജല വിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ ഡിറ്റോ കൂള, ആനിമേറ്റർ സി. നോർബർട്ട സി.ടി.സി വൈസ് പ്രസിഡന്റുമാരായ സാം സണ്ണി, ആഗി മരിയ ജോസഫ്, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ധന്യ മോഹൻരാജ്, ജോയൽ ജോൺ റോയ്, പ്രിൻസി പീറ്റർ, ട്രഷറർ ജെൻസൺ ആൽബി, കെ.സി.വൈ.എം പാലാ രൂപത പ്രസിഡന്റ്‌ മിജോ ജോയ്, ഡയറക്ടർ മാണി കൊഴുപ്പൻകുറ്റി, മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. സാജു അലക്സ് എന്നിവർ സംസാരിച്ചു. 

റീത്തുകൾക്കതീതമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിൽ നിന്നും ഡയറക്ടർ അച്ചന്മാരും ആനിമേറ്റർ സിസ്റ്റർമാരും യുവജനനേതാക്കളും ഒത്തുചേർന്ന സെനറ്റ് സമ്മേളനം പ്രസ്ഥാനത്തിന്റെ രൂപത - സംസ്ഥാന തലങ്ങളിലെ അർദ്ധവാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി.

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണം സിബിസിഐ

'ബി' ഗ്രൂപ്പില്‍ നിന്നും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും ആദ്യത്തെ ലോഗോസ് പ്രതിഭ!

ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റ്: വി.ഡി. സതീശൻ

കെ എൽ സി ഡബ്ല്യു എ ജാഗ്രതാ റാലി