കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കേന്ദ്രതല ഫെഡറേഷന്‍ ഭാരവാഹികളുടെ മീറ്റിംഗിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) തോമസ് കൊറ്റോടം, ഫാ. സുനില്‍ പെരുമാനൂര്‍, ഡോ. റോസമ്മ സോണി, നിര്‍മ്മലാ ജിമ്മി, ലൗലി ജോര്‍ജ്ജ് പടികര, തോമസ് ഔസേപ്പ്, ലിസ്സി ലൂക്കോസ്, ആനിയമ്മ മാണി, ഏലിയാമ്മ ജോര്‍ജ്ജ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സമീപം. 
Kerala

സ്വാശ്രയ സംഘ കേന്ദ്രതല ഫെഡറേഷന്‍ മീറ്റിംഗും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വാശ്രയസംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേന്ദ്രതല ഫെഡറേഷന്‍ ഭാരവാഹികളുടെ മീറ്റിംഗും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകള്‍ക്ക് ഗുണപ്രദമായെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ വേറിട്ട ശൈലിയില്‍ പ്രവര്‍ത്തനവുമായി മുന്നേറുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു. വനിതാ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റായി ലിസ്സി ലൂക്കോസ് കൈപ്പുഴയും, കര്‍ഷക സംഘം ഫെഡറേഷന്‍ പ്രസിഡന്റായി തോമസ് ഔസേപ്പ് സംക്രാന്തിയും, നവോമി സ്വാശ്രയസംഘം പ്രസിഡന്റായി ആനിയമ്മ മാണി ഒളശ്ശയും, സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘം പ്രസിഡന്റായി ഏലിയാമ്മ ജോര്‍ജ്ജ് മുട്ടവും ഭിന്നശേഷി സ്വാശ്രയസംഘം പ്രസിഡന്റായി തോമസ് കൊറ്റോടം കുറുപ്പന്തറയും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മറ്റ് ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘംങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രതല ഭാരവാഹികളുടെ മീറ്റിംഗാണ് നടത്തപ്പെട്ടത്.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു