

സമാധാനത്തെ അതില്‍ തന്നെ ഒരു നന്മ എന്ന നിലയ്ക്കല്ല പലരും അന്വേഷിക്കുന്നതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. മറിച്ച് സ്വന്തം ആധിപത്യം ഉറപ്പിക്കുന്നതിന്, ആയുധങ്ങളിലൂടെ സാധ്യമാക്കേണ്ട ഒരു അവസ്ഥയായിട്ടാണ് സമാധാനത്തെ കാണുന്നത്. ഇത് നിയമസംവിധാനത്തിന് ഗുരുതര മായ ഭീഷണിയാണ്. സമാധാനപര മായ പൊതുസഹവര്‍ത്തിത്വത്തെ ഇത് അപകടത്തിലാക്കുന്നു.
വിഭാഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപരിയായി രിക്കണം ജനങ്ങളുടെ പൊതു നന്മയെ സംബന്ധിച്ച താല്‍പര്യം. വെനിസ്വേലന്‍ ജനതയുടെ ഹിതം മാനിക്കപ്പെടുകയും മനുഷ്യ- പൗരാവകാശങ്ങള്‍ സംരക്ഷിക്ക പ്പെടുകയും ചെയ്യണം - മാര്‍പാപ്പ വിശദീകരിച്ചു. വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ലോക രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. പാപ്പയായി സ്ഥാനമേറ്റെടുത്തതിനു ശേഷം അദ്ദേഹം ചെയ്ത ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു ഇത്.
യുദ്ധത്തോട് കാണിക്കുന്ന ആവേശം അപലപനീയമാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും ഇടയില്‍ പൊതുസമ്മതം തേടുന്ന സംഭാഷ ണത്തിന്റെ നയതന്ത്രത്തിനു പകരം, തനിച്ചോ സംഘങ്ങളായോ ഉള്ള ശക്തിയില്‍ അധിഷ്ഠിതമായ നയതന്ത്രം സ്ഥാനം നേടുകയാണ്. മനുഷ്യാവകാശങ്ങളുടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ലോകമെങ്ങും ഇന്ന് കാണാം. ജീവിക്കാനുള്ള അവകാശം മറ്റെല്ലാ മനുഷ്യാവ കാശങ്ങള്‍ക്കും ബാധകമായ അവകാശമാണ്.
അത് സംരക്ഷിക്കപ്പെടണം. മനുഷ്യജീവന്റെ പവിത്രതയെ സംരക്ഷിക്കുമ്പോള്‍ മാത്രമേ ഒരു സമൂഹം യഥാര്‍ഥമായും ആരോഗ്യകരമായും പുരോഗമിക്കുക യുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യവും മനഃസാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പരിമിതമാക്കപ്പെടു ന്നതും പ്രതിഷേധാര്‍ ഹമാണ്. ലോക ത്താകെ ഇന്ന് ഏറ്റവും വ്യാപകമായിരിക്കുന്ന മനുഷ്യാവകാശ പ്രതിസന്ധികളില്‍ ഒന്ന് ക്രൈസ്തവ മര്‍ദനമാണ്. 38 കോടി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് വിവേചനത്തിന്റെയും അക്രമ ത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും തീവ്രമായ നിലയിലുള്ള സഹനം നേരിടുന്നുണ്ട് - മാര്‍പാപ്പ വിശദീകരിച്ചു.