കാര്‍ഡിനല്‍മാരുടെ അടുത്ത സമ്മേളനം ജൂണില്‍

കാര്‍ഡിനല്‍മാരുടെ അടുത്ത സമ്മേളനം ജൂണില്‍
Published on

കാര്‍ഡിനല്‍മാരുടെ രണ്ടാമത്തെ സമ്മേളനം അടുത്ത ജൂണ്‍ മാസത്തില്‍ വിളിച്ചുചേര്‍ക്കുമെന്നു ലിയോ പതിനാ ലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇത്തരം സമ്മേളനങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമേറ്റതിനുശേഷം ആദ്യമായി നടത്തിയ കാര്‍ഡിനല്‍മാരുടെ സമ്മേളനം സമാപിപ്പിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. കാര്‍ഡിനല്‍മാരുടെ സമ്മേളനം വിളിച്ചുകൂട്ടുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ നടപടി.

മൂന്നോ നാലോ ദിവസം ദീര്‍ഘിക്കുന്ന വാര്‍ഷിക സമ്മേളനങ്ങള്‍ കാര്‍ഡിനല്‍മാര്‍ക്കായി നടത്താനാണ് മാര്‍പാപ്പ ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് മത്തയോ ബ്രൂണി അറിയിച്ചു. സുപ്രധാന വിഷയങ്ങളില്‍ കൂടുതല്‍ സമയമെടുത്തുള്ള ചര്‍ച്ചകള്‍ക്ക് ഇത് അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്തൊക്കെയാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെ ട്ടത് എന്നതിനെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കാര്‍ഡിനല്‍മാര്‍ സംസാരിച്ചില്ല. യോഗത്തിലെ ചര്‍ച്ച കളുടെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് മാര്‍പാപ്പ കാര്‍ഡിനല്‍മാരോട് നിര്‍ദേശിച്ചതായി കരുതപ്പെടുന്നു.

ലിറ്റര്‍ജി വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടി ല്ലെന്നും സുവിശേഷവല്‍ക്കരണം, മിഷന്‍ പ്രവര്‍ത്തനം എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org