68 വര്‍ഷങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര പള്ളിയില്‍ ദേവാലയശുശ്രൂഷിയായിരുന്ന അവുപ്പാടന്‍ പൗലോസ്‌
68 വര്‍ഷങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര പള്ളിയില്‍ ദേവാലയശുശ്രൂഷിയായിരുന്ന അവുപ്പാടന്‍ പൗലോസ്‌ 
Kerala

ഏഴു പതിറ്റാണ്ടിന്റെ അള്‍ത്താര ശുശ്രൂഷകന്‍ അവുപ്പാടന്‍ പൗലോസ് ഓര്‍മ്മയായി

Sathyadeepam

മഞ്ഞപ്ര: 68 വര്‍ഷം അള്‍ത്താര ശുശ്രൂഷകനായിരുന്ന അവുപ്പാടന്‍ പൗലോസിന്റെ (87) ഓര്‍മ്മയായി. ഏഴു തലമുറയുടെ കരുത്തുമായി മഞ്ഞപ്ര മാര്‍സ്ലീവ ഫൊറോന ദേവാലയത്തിലെ കപ്യാരായിരുന്നു പൗലോസ് ചേട്ടന്‍ പന്ത്രണ്ടാം വയസ്സിലാണ് അള്‍ത്താര ശൂശ്രഷയിലേക്ക് കടന്നത്. 1401 ലാണ് മഞ്ഞപ്രപള്ളിയുടെ ആരംഭം. ഒരു ചെറിയ ഷെഡിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്. അക്കാലത്ത് ഒരു വൈദികനും സഹായിയായി ഒരു കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. ആ കുട്ടിയുടെ പിന്‍ തലമുറക്കാരനാണ് പൗലോസ് ചേട്ടന്‍. ആയിരത്തിലധികം വൈദികരുടെ കൂടെ സേവനം ചെയ്തിട്ടുള്ളതായി പൗലോസ് ചേട്ടന്റെ സമപ്രായക്കര്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ കുറച്ചു നാളായി ശുശ്രൂഷാകര്‍മ്മങ്ങളില്‍ നിന്നു മാറിനില്ക്കുകയായിരുന്നു. ജെയിംസ് ആലുക്കല്‍ അച്ചന്‍ വികാരിയായിരുന്നകാലത്താണ് അദ്ദേഹം കപ്യാര്‍സേവനത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ഈ ഏഴാമത്തെ തലമുറയോടു കൂടി കപ്യാര്‍ ജോലി അവുപ്പാടന്‍ കുടുംബത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. മൃതസംസ്‌കാരകര്‍മ്മത്തില്‍ വൈദീകര്‍, കന്യാസ്ത്രീകള്‍, സാമൂഹ്യ രാഷ്ട്രീയ, ആത്മീയ, സാംസ്‌കാരിക രംഗങ്ങളിലെ അനേകര്‍ പങ്കെടുത്തു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം