Kerala

സത്യദീപം ടോപ് റീഡേഴ്സ്: മെറിൻ, ആൻ, ലിജോ

സമ്മാനദാനം മെയ് 18 ന്

Sathyadeepam

ഒരു ലക്ഷം രൂപ സമ്മാനത്തുകയുമായി നടത്തിക്കൊണ്ടിരിക്കുന്ന സത്യദീപം ടോപ്പ് റീഡർ ക്വിസ് മത്സരത്തിന്റെ ആദ്യഘട്ട വിജയികൾക്കുള്ള സമ്മാനവിതരണം മെയ് 18ന് കലൂർ റിന്യൂവൽ സെൻററിൽ വച്ച് നടത്തും.

ഉദയംപേരൂർ സിനഡൽ പള്ളി ഇടവകാംഗമായ മെറിൻ ടോമി കൊച്ചുതറ, തൃക്കാക്കര ലിറ്റിൽ ഫ്ലവർ പള്ളി ഇടവകാംഗമായ ആൻ ടോജോ നമ്പുടാകത്ത്, കാടുകുറ്റി ഇൻഫന്റ് ജീസസ് ഇടവകാംഗമായ ലിജോ പൗലോസ് തേലക്കാട്ട് എന്നിവരാണ് ആദ്യഘട്ടത്തിൽ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ നേടിയവർ.

നാല് ഘട്ടങ്ങളായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ രണ്ടാം ഘട്ട മത്സരം ജൂലൈ മാസത്തിൽ ആയിരിക്കും.

കുടുംബങ്ങളിൽ വായനാശീലത്തെ ഉണർത്തുക എന്ന ഉദ്ദേശത്തോടെ, ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി പ്രഖ്യാപിച്ചിരിക്കുന്നതാണ് സത്യദീപം ടോപ് റീഡർ 2025 ക്വിസ്.

ഫാ. പോൾ കോട്ടക്കൽ (Sr) ആണ് സത്യദീപം ടോപ് റീഡർ ക്വിസ് മത്സരത്തിന്റെ സ്പോൺസർ. സത്യദീപം വാരിക വായനയുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിലൊരിക്കൽ വീതം ഓൺലൈൻ ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേകം രജിസ്ട്രേഷൻ ഫീസ് ആവശ്യമില്ല.

ഓരോ ഘട്ടത്തിലെയും മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന വ്യക്തിക്ക്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ 5000/- രൂപ വീതവും സീനിയർ വിഭാഗത്തിൽ 10000/- രൂപയുമാണ് സമ്മാനതുക.

നാലു ഘട്ടങ്ങളിലെയും മത്സരങ്ങൾ ചേർത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നയാൾക്ക് 25,000 രൂപ സമ്മാനം ലഭിക്കും. നാലു ഘട്ടങ്ങളിലും കൂടി മുന്നിലെത്തുന്ന വിശ്വാസ പരിശീലകൻ / പരിശീലകയ്ക്ക് 10000 രൂപ സമ്മാനം പ്രത്യേകമായി നൽകുന്നു.

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25