Kerala

റാങ്ക് ജേതാവ് പായല്‍ കുമാരിക്ക് സഹൃദയയുടെ ആദരം

Sathyadeepam

അന്യസംസ്ഥാനത്തുനിന്നെത്തി കേരളത്തിലെ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായല്‍ കുമാരിക്ക് സഹൃദയയുടെ ആദരം. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പായല്‍ കുമാരി ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയ പെയിന്റിംഗ് തൊഴിലാളി പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകളാണ്. കങ്ങരപ്പടിയിലെ വാടകവീട്ടിലാണിവര്‍ താമസിക്കുന്നത്. ബിഹാറില്‍ ഷെയ്ഖ്പുരയിലെ ഗൊസൈമാദി ഗ്രാമത്തില്‍ നിന്നും പെയിന്റിംഗ് ജോലിക്കായി 19 വര്ഷം മുമ്പാണ് പ്രമോദ് കുമാര്‍ കേരളത്തിലെത്തിയത്. പായല്‍ കുമാരിയെ കൂടാതെ ഒരു മകനും ഒരു മകളും ഇവര്‍ക്കുണ്ട്. പെരുമ്പാവൂര്‍ മാര്‍ത്തോമാ വിമന്‍സ് കോളേജിലാണ് പായല്‍ പഠിച്ചത്. സിവില്‍ സര്‍വീസാണ് ഈ മിടുക്കിയുടെ ലക്ഷ്യം.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാര്‍ പദ്ധതിയുടെ ഭാഗമായാണ് പായലിനെ ആദരിച്ചത്. കങ്ങരപ്പടിയിലെ വീട്ടിലെത്തി സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ സഹൃദയയുടെ മെമന്റോയും കാഷ് അവാര്‍ഡും ഓണക്കിറ്റും കൈമാറി. സഹൃദയ അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, സുധാര്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ലാല്‍ കുരിശിങ്കല്‍, അനന്തു ഷാജി, അയാസ് അന്‍വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം