Kerala

സഹൃദയ ഓര്‍മ്മമരം പദ്ധതിക്ക് തുടക്കമായി

Sathyadeepam

ചേര്‍ത്തല: സേവ് എ ഫാമിലി പ്ലാന്‍ സ്ഥാപകനായ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തിലിന്‍റെ ജന്മശതാബ്ദി വര്‍ഷാചരണത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ നടപ്പാക്കുന്ന ഓര്‍മ്മമരം പദ്ധതിക്ക് തുടക്കമായി. പാണാവള്ളി സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍ സംഘടിപ്പിച്ച സഹൃദയ ഫെഡറേഷന്‍ യോഗത്തില്‍ ഓര്‍മ്മമരം നടീല്‍ കര്‍മം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി നിര്‍വഹിച്ചു. വികാരി ഫാ. ജോമോന്‍ ശങ്കുരിക്കല്‍ അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ സാജിത, സിസ്റ്റര്‍ ആന്‍സി പുത്തന്‍പുരയ്ക്കല്‍, റജി ജെയിംസ്, ബ്രദര്‍ ഡിന്‍റോ മാണിക്കത്താന്‍, റാണി ചാക്കോ, ലൈസാമ്മ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രകൃതിസംരക്ഷണത്തിനായി ഏറെ പ്രവര്‍ത്തിച്ച മോണ്‍. അഗസ്റ്റിന്‍ കണ്ടത്തിലിന്‍റെ ഓര്‍മയ്ക്കായി കഴിഞ്ഞ 54 വര്‍ഷത്തിനുള്ളില്‍ സേവ് എ ഫാമിലി പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ മുന്നൂറോളം ഇടവക ദേവാലയങ്ങളിലാണ് ഓര്‍മ്മമരം പദ്ധതിയുടെ ആദ്യഘട്ടമായി മരം നടുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്