Kerala

സഹൃദയ കേശദാനം പദ്ധതിക്ക് തുടക്കമായി

sathyadeepam

കൊച്ചി: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ രോഗികളോടുള്ള സഹാനുഭൂതിയും വിലപ്പെട്ടതാണെന്ന് കാന്‍സര്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത നഗരസഭാ മേയര്‍ സൗമിനി ജയിന്‍ അഭിപ്രായപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ അജി ഫ്രാന്‍സിസ് സ്വന്തം മുടി മുറിച്ചുനല്‍കി കേശദാന പദ്ധതി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഇന്ത്യ സോണല്‍ മാനേജര്‍ ഡോ. വി.ആര്‍. ഹരിദാസ് അധ്യക്ഷനായിരുന്നു. കേശദാനം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി വിതരണം ചെയ്തു. ഡോ. ഐശ്വര്യ ഹരിന്‍ കാന്‍ സര്‍ദിനസന്ദേശം നല്‍കി. സിനിമാ, സീരിയല്‍താരം സീമ ജി. നായര്‍, സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ സിബി ജോളി, സഹൃദയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി. തോമസ്, ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മോളി എന്നിവര്‍ സംസാരിച്ചു.
റേഡിയേഷന്‍ ചികിത്സയുടെ ഫലമായി മുടി കൊഴിയുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ വിഗ്ഗുകള്‍ നല്‍കാനുള്ള ലക്ഷ്യത്തോടെയാണ് കാരിത്താസ് ഇന്ത്യയുടെയും തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റലിന്‍റേയും സഹകരണത്തോടെ സഹൃദയ കേശദാനം പദ്ധതി നടപ്പാക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറി യിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും