Kerala

സഹൃദയ ജീവദാന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

Sathyadeepam

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന കൊറോണാ പ്രതിരോധ ജാഗ്രതാ പദ്ധതികളുടെ ഭാഗമായി പാവപ്പെട്ട നിത്യരോഗികള്‍ക്ക് മരുന്നുകള്‍ ഭവനങ്ങളിലെത്തിച്ചു നല്‍കുന്ന 'സഹൃദയ ജീവദാന്‍' പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അധ്യക്ഷനായിരുന്നു.

അങ്കമാലി സെന്‍റ്ജോര്‍ജ് ബസിലിക്ക, മുട്ടം സെന്‍റ് മേരീസ് ഫൊറോനാ, നൈപുണ്യ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ്, കളമശേരി സോഷ്യല്‍ ഫര്‍ണിച്ചര്‍, വിവിധ ഇടവകകള്‍ എന്നിവയുടെ സഹകരണത്തോടെ ലിസി ആശുപത്രിയുടെ മേല്‍നോട്ടത്തിലാണ് മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.

മോണ്‍. ഹോര്‍മിസ് മൈനാട്ടി, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം