Kerala

ദുരിതബാധിതര്‍ക്ക് സഹായഹസ്തം

Sathyadeepam

കൊച്ചി: പ്രളയ ദുരിതത്തില്‍ വലയുന്നവര്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായഹസ്തം വൈപ്പിന്‍, പറവൂര്‍, ആലുവ, തൃക്കാക്കര, പെരുമ്പാവൂര്‍, അങ്കമാലി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എഴായിരത്തിലേറെ പേര്‍ക്കാണ് അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ വെല്‍ഫെയര്‍ സര്‍വ്വീസസിന്‍റെ നേതൃത്വത്തില്‍ ഭക്ഷണകിറ്റുകള്‍ നല്‍കിയത്. ഞാറയ്ക്കല്‍, ചേരാനല്ലൂര്‍ പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നാലായിരത്തോളം ഭക്ഷണപ്പൊതികള്‍ സഹൃദയ നല്‍കിയിരുന്നു. തൃക്കാക്കര, പെരുമ്പാവൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സഹൃദയ 12 കേന്ദ്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇടവകകള്‍, സ്ഥാപനങ്ങള്‍, സുമനസ്സുകള്‍ തുടങ്ങിയവരില്‍ നിന്നു സമാഹരിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് സഹൃദയ സന്നദ്ധപ്രവര്‍ത്തകര്‍ വഴി ക്യാമ്പുകളില്‍ നല്‍കുന്നത്. വിവിധ സംഘടനകളും സഹൃദയയോടൊപ്പം സഹകരിക്കുന്നു. നേവിയുടെ ആവശ്യപ്രകാരം 500 ഭക്ഷണ കിറ്റുകളും സഹൃദയ നല്‍കി.

image

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു