Kerala

എന്‍ലൈറ്റില്‍ പങ്കെടുത്ത് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍

Sathyadeepam

കാഞ്ഞൂര്‍ : എറണാകുളം അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വിഭാഗം, ഫൊറോന തലത്തില്‍ സംഘടിപ്പിച്ചു വരുന്ന ഏകദിന പ്രോഗ്രമാണ് എന്‍ലൈറ്റ്. കാഞ്ഞൂര്‍ ഫൊറോനയിലെ കൊറ്റമം സെന്റ് ജോസഫ്‌സ് പള്ളിയില്‍ വച്ച് നടന്ന എന്‍ലൈറ്റ് പ്രോഗ്രാമില്‍ കാഞ്ഞൂര്‍ ഇടവകയിലെ 70 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളര്‍ച്ചയുടെ സുപ്രധാന ഘട്ടത്തില്‍ അവരില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ സ്വയം ഉള്‍ക്കൊള്ളാനും, ഇതു സംബന്ധിച്ച് കൃത്യമായതും, യഥാര്‍ത്ഥവുമായ വസ്തുതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനും എന്‍ലൈറ്റ് സഹായകമായി.

യൂ ട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്ന് അവ്യക്തവും, അനാരോഗ്യകരവുമായ അറിവ് സമ്പാദിക്കുന്നത് കുട്ടികളുടെ ശോഭനമായ ഭാവിക്ക് ഭീക്ഷണിയാകുന്നിടത്താണ് ശരിയായ ലൈംഗീക വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ എന്‍ലൈറ്റിലൂടെ സാധിതമാകുന്നത്. ആര്‍ത്തവം, ഗര്‍ഭധാരണം തുടങ്ങി ആണ്‍-പെണ്‍ ശരീരത്തിലെ വിവിധങ്ങളായ വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസുകള്‍ നടന്നത്.

അതിരൂപത വിശ്വാസ പരിശീലന വിഭാഗം അസി. ഡയറക്ടര്‍ റവ. ഫാ.ആന്റണി നടുവത്തുശ്ശേരി, ഡോ. റവ. സി. നാന്‍സി എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. കുട്ടികള്‍ക്ക് വിജ്ഞാനവും, ഉല്ലാസവും ഒരുപോലെ പ്രധാനം ചെയ്യുന്ന വിവിധ ഗെയിമുകളും ഗ്രൂപ്പ് ആക്ടിവിറ്റികളും പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.

വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ. ഫാ. ഡോണ്‍ മുളവരിക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ്, എട്ടാം ക്ലാസ് അധ്യാപകരായ ജിഷ ആന്റോ, ജോജി ജോസഫ്, ഫിലോമിന ഫ്രാന്‍സിസ് എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ഫൊറോന വികാരി റവ. ഫാ. ജോയി കണ്ണമ്പുഴ, ഫൊറോന കാറ്റിക്കിസം ഡയറക്ടര്‍ റവ. ഫാ. അഗസ്റ്റിന്‍ ഭരണികുളങ്ങര, ഫൊറോന സെക്രട്ടറി റവ. സി. ഐറിന്‍ സി എം സി, പ്രമോട്ടേഴ്‌സ് ആയ

കുരിയാച്ചന്‍ സാര്‍, പോളച്ചന്‍ സാര്‍, ഫ്രാന്‍സിസ് സാര്‍, സ്റ്റീഫന്‍ സാര്‍, എച്ച് എം, പ്രതിനിധികളായ ആല്‍ബര്‍ട്ട് സാര്‍, സിനു സാര്‍ എന്നിവര്‍ എന്‍ലൈറ്റ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും