Kerala

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ

Sathyadeepam

കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായ കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്നവർക്ക് അത് നശിച്ചു പോകാതെ പരിപാലിക്കേണ്ട കടമയും കൂടെയുണ്ടെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാപ്പുഴ അതിരൂപത അതിമെത്രാസന ക്യാമ്പസിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയ് ഡിക്കൂഞ്ഞ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ജെ. പോൾ, ലീഗൽ ഫോറം കൺവീനർ ജസ്റ്റിൻ കരിപ്പാട്ട്, മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി, പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ്, വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.

വരാപ്പുഴ അതിരൂപത ഭാരവാഹികളായ എം.എൻ ജോസഫ്, നിക്സൺ വേണാട്ട്, ബിജു മുള്ളൂർ, റോസ് മാർട്ടിൻ, ചിറ്റൂർ യൂണിറ്റ് പ്രസിഡൻ്റ് ജസ്റ്റിൻ, സെക്രട്ടറി ജോഫി കെ ജെ എന്നിവർ നേതൃത്വം നൽകി.

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

വിശുദ്ധ ളൂയി ഒമ്പതാമന്‍  (1214-1270) : ആഗസ്റ്റ് 25

സാമുവൽ - Chap 03 [1 of 2]

സന്യാസം അവസാനിക്കുമോ!