Kerala

പരിസ്ഥിതി ദിനാഘോഷവും പഠനോപകരണ വിതരണവും

Sathyadeepam

കൊച്ചി: ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയിൽ വൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ഇടക്കൊച്ചി സെല്ലോറൻസ് ഇടവക ദേവാലയ അങ്കണത്തിൽ ഇടവക വികാരി ഫാ. വർഗീസ് ചെറുതിയിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് കൂടിയ യോഗത്തിൽ വൈഡ്‌സ് ഇടകൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജെഫിൻ ദാസ് കട്ടിക്കാട് വൃക്ഷത്തൈകളുടെ വിതരണം ഉദ്ഘാടനം നടത്തി. ഇടവക വികാരി ഫാ.വർഗീസ് ചെറുതിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഹവികാരി ജോസ് മോൻ പള്ളിപ്പറമ്പിൽ, ഡിവിഷൻ കൗൺസിലർ ലസിത പീറ്റർ ,വൈഡ്സ് പ്രസിഡൻറ് ലൗലി ക്ലമൻ്റ് എന്നിവർ പ്രസംഗിച്ചു.

കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

ഫാ. മൈക്കിള്‍ പനച്ചിക്കല്‍: തിരുനാമകീര്‍ത്തനം പാടിയും പ്രസംഗിച്ചും ധന്യമായ ജീവിതം

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം:

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു