ഇടുക്കി: ജില്ലാ സീനിയർ ഫുട്ബോൾ ടീമിൻ്റെ അസി. കോച്ചായി ഫാ. ബെർലിൻ ഇഞ്ചയ്ക്ക പാലാട്ടി നിയമിതനായി. എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. ബെർലിൻ നേരത്തെ, കോച്ചിംഗിന് അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ്റെ ലൈസൻസ് കരസ്ഥമാക്കിയിരുന്നു. 62-ാമത് അന്തർജില്ലാ ടൂർണമെൻ്റിനുള്ള ടീമിനെ പരിശീലിപ്പിക്കുന്ന ചുമതലയാണ് ഹെഡ് കോച്ചിനൊപ്പം ഫാ. ബെർലിൻ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി അസി. വികാരിയായി സേവനം ചെയ്യുന്ന അദ്ദേഹം ഒലിവ് മൗണ്ട് സെന്റ് തോമസ് ഇടവകാംഗമാണ്.