കെ.എൽ.സി.എ ജനശക്തി സംഗമം സംഘടിപ്പിച്ചു.

KLCA organized the 'Janashakti Sangamam'.
Published on: 

പള്ളുരുത്തി: കെ.എൽ.സി.എ. ചിറക്കൽ യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ സംഘടിപ്പിച്ച ജനശക്തി സംഗമം കൊച്ചി രൂപത പ്രസിഡൻ്റ് ടി.എ. ഡാൽഫിൻ ഉദ്ഘാടനം ചെയ്‌തു. കെ.എൽ.സി.എ. ഇടക്കൊച്ചി മേഖല ഡയറക്ടർ ഫാ. ജിജു കൊച്ചുകരിയിൽ അധ്യക്ഷത വഹിച്ചു.

കൊച്ചി രൂപതയിൽ പതിനായിരം കെ.എൽ.സി.എ. അംഗത്വങ്ങൾ നൽകുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് സാംസൺ, രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിനിൽനിന്ന് അംഗത്വ ഫോമുകൾ ഏറ്റുവാങ്ങി രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, ജോഷി മുരുക്കുംതറ, ഹെൻസൺ പോത്തൻപള്ളി, സാംസൺ കുത്തുകാട്ട് സാബു കൊച്ചുതടത്തിൽ, മാനുവൽ ഇത്തിപ്പറമ്പിൽ, ടെൽമ ജോൺ എന്നിവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org