Kerala

പ്രോലൈഫ് കണ്‍വെന്‍ഷന്‍

Sathyadeepam

തേവര: ജീവന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനു കത്തോലിക്കാസഭ വലിയ പ്രാധാന്യം നല്‍കുന്നുവെന്നു വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍. പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശുശ്രൂഷകള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തേവര സെന്‍റ് ജോസഫ് പള്ളിയില്‍ നടന്ന വരാപ്പുഴ അതിരൂപതയുടെ ഒന്നാം ഫൊറോന പ്രോ ലൈഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ഉദരത്തില്‍ കുഞ്ഞു ജനിക്കുന്നതിനു മുമ്പ് മാതാപിതാക്കളുടെ മനസ്സിലാണ് കുഞ്ഞു ജനിക്കേണ്ടതെന്നു അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ അഭിപ്രായപ്പെട്ടു. കെസിബിസി പ്രോ ലൈഫ് സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, തേവര പള്ളി വികാരി. ഫാ. ജോജി കുത്തുകാട്ട്, സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെയിംസ് ആഴ്ചങ്ങാടന്‍, മേഖല പ്രസിഡന്‍റ് ജോണ്‍സന്‍ സി എബ്രഹാം, സെക്രട്ടറി ജോയിസ് മുക്കുടം, അതിരൂപത സെക്രട്ടറി ലിസ തോമസ്, ഷാജി പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16