ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍ 117-ാം വാര്‍ഷികം: 'ഉണര്‍വ് 2026' കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍ 117-ാം വാര്‍ഷികം: 'ഉണര്‍വ് 2026' കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
Published on

ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ 117-ാമത് വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനാഘോഷവും 'ഉണര്‍വ് 2026' എന്ന പേരില്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

വിദ്യാലയങ്ങള്‍ കേവലം അറിവ് പകര്‍ന്നു നല്‍കുന്ന ഇടങ്ങള്‍ മാത്രമല്ല, മറിച്ച് ഒരു തലമുറയെ സംസ്‌കാരമുള്ളവരായി വളര്‍ത്തുന്ന കേന്ദ്രങ്ങളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

എറണാകുളം-അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. തോമസ് നങ്ങേലിമാലില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആലുവ എം എല്‍ എ ശ്രീ. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാലയത്തില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ശ്രീ. ജെയ്‌മോന്‍ പി. ഇട്ടീരയ്ക്ക് ചടങ്ങില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സൈജി ജോളി ഉപഹാരസമര്‍പ്പണം നടത്തി. അസിസ്റ്റന്റ് കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. വര്‍ഗീസ് പാലാട്ടി ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി പ്രീത പി എസ്, ഡി ഇ ഒ ശ്രീമതി ഷീല എം എന്‍, എ ഇ ഒ ശ്രീമതി സനൂജ എ. ഷംസു, സ്‌കൂള്‍ ലീഡര്‍ ആക്വീന ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ജിബിന്‍ കണ്ണാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org