Kerala

പ്രളയബാധിതനു ഭൂമി ദാനം ചെയ്തു

Sathyadeepam

പാലാ: പ്രസംഗം മാത്രമല്ല, അതു പ്രവൃത്തിപഥത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്ത വ്യക്തിയാണു പിഴക് ഇടവകാംഗവും മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. അഗസ്റ്റിന്‍ ഇടശ്ശേരി സമൂഹത്തിനാകെ മാതൃകയായി തീര്‍ന്നിരിക്കുകയാണ്. ഒരു സെന്‍റ് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത കുടുംബത്തിനു വാസസ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

പിഴക് കരിയിലതോടിന്‍റെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന രാമപുരം പഞ്ചായത്തിലെ ഷാജന്‍റെ കുടുംബത്തിന് ആറു സെന്‍റ് സ്ഥലം കടനാട്ടിലുള്ള തന്‍റെ സ്ഥലത്തുനിന്ന് അഗസ്റ്റിന്‍ അളന്നു നല്കി. ഇവിടെ മഴക്കാലമായാല്‍ തോടു നിറഞ്ഞു കവിഞ്ഞു വീട്ടില്‍ എല്ലാ വര്‍ഷവും വെള്ളം കയറുന്നതുമൂലം വളരെയധികം ദുരിതമനുഭവിക്കുന്നത് തനിക്കു നേരിട്ടു ബോദ്ധ്യപ്പെട്ടതു കൊണ്ടാണു സ്ഥലം ദാനം ചെയ്യുവാന്‍ റിട്ട. പ്രിന്‍സിപ്പലിനെ പ്രേരിപ്പിച്ച ഘടകം. സ്ഥലം സൗജന്യമായി നല്‍കുവാനുള്ള ആഗ്രഹം പിഴക് വാര്‍ഡ് മെമ്പര്‍ ഷിബു കോട്ടൂര്‍, കടനാട് മെമ്പര്‍ ഉഷ രാജു എന്നിവരെ അറിയിക്കുകയാണു ചെയ്തത്.

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്