Kerala

ഭ്രൂണഹത്യയ്ക്കെതിരെ പ്രാര്‍ത്ഥനാദിനം

Sathyadeepam

കൊച്ചി: ഭ്രൂണഹത്യ ചെയ്യാനുള്ള സമയം ഇരുപതു ആഴ്ചയില്‍നിന്നും ഇരുപത്തിനാലു ആഴ്ചയായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ത്താനും ദൈവകൃപയില്‍ ആശ്രയിക്കുവാനും കേരളത്തിലെ 32 കത്തോലിക്കാരൂപതകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചു മേഖലകളില്‍ ആഗസ്റ്റ് 30 വെള്ളിയാഴ്ച പ്രാര്‍ത്ഥാനാദിനമായി ആചരിച്ചു. രൂപതാതലത്തിലും മേഖലാതലങ്ങളിലും ധ്യാനകേന്ദ്രങ്ങള്‍, നിത്യാരാധനാലയങ്ങള്‍, സന്യാസ ആശ്രമങ്ങള്‍ എന്നിവിടങ്ങളിലും പ്രൊലൈഫ് പ്രാര്‍ത്ഥാനാഗ്രൂപ്പുകളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

വിവിധ മേഖലകളില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്‍റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ജോര്‍ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ഷിബു ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം