Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രഭാതഭക്ഷണം നല്കി

Sathyadeepam

കൊച്ചി: ഈസ്റ്റര്‍ ദിനത്തിലും സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദരമര്‍പ്പിച്ചു കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍റര്‍. എറണാകുളത്തെ ഗവണ്‍മെന്‍റ് ഹോസ്പിറ്റലിലെ 400-ഓളം വരുന്ന ഡോക്ടേഴ്സിനും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി പ്രഭാതഭക്ഷണമൊരുക്കി. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്ത്, കരിക്കാമുറി റെസിഡന്‍റ്സ് അസോസിയേഷന്‍, വീകെവീസ് കാറ്ററേഴ്സ് എന്നിവരുടെ സഹകരണത്തോടെയൊരുക്കിയ 'ബ്രേക്ഫാസ്റ് വിത്ത് അവര്‍ ഹീറോസ്' എന്ന പരിപാടി കൊറോണ വൈറസിന്‍റെ ആകൃതിയില്‍ രൂപകല്‍പന ചെയ്ത കേക്ക് മുറിച്ചുകൊണ്ട് സിഎംഐ സഭയുടെ വിദ്യഭ്യാസ മാധ്യമ വിഭാഗം കൗണ്‍സിലറും ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ചെയര്‍മാനുമായ റവ. ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് തുടക്കം കുറിച്ചു. മേയര്‍ സൗമിനി ജെയിന്‍, ടി.ജെ. വിനോദ് എം.എല്‍.എ, കെ.വി.പി. കൃഷ്ണകുമാര്‍, ആര്‍.എം.ഒ. ഡോ. സിറിയക്, സൂപ്രണ്ട് ഡോ. വിനിത, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐ, ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്ത് പ്രസിഡന്‍റ് ജോണ്‍സന്‍ സി. എബ്രഹാം, വീകെവീസ് കാറ്ററേ ഴ്സ് എം.ഡി. വി.കെ. വര്‍ഗീസ്, കരിക്കാമുറി റെസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി സി.ഡി. അനില്‍കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും