കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ലീന സിബിച്ചന്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഡോ. റോസമ്മ സോണി, ആലീസ് ജോസഫ്, ഫാ. സിജോ ആല്‍പ്പാറയില്‍, ജയമോള്‍ ജേക്കബ് ചെമ്പോല, ആന്‍സമ്മ ബിജു എന്നിവര്‍ സമീപം. 
Kerala

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സഹാനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എനര്‍ജ്ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റിന്റെയും സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഊര്‍ജ്ജ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് തിരിച്ചറിവില്‍ പ്രവര്‍ത്തിക്കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഉര്‍ജ്ജ ഉപാധികളുടെ ഉപയോഗം ആവശ്യത്തിന് അനുസരിച്ച് നിജപ്പെടുത്തന്നതൊടൊപ്പം പാഴാക്കുന്ന സാഹചരങ്ങള്‍ തടയുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പറായില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് ജീവിതശൈലിയും ഊര്‍ജ്ജ കാര്യശേഷിയും എന്ന വിഷയത്തെ ആസ്പദമാക്കി എനര്‍ജ്ജി മാനേജ്‌മെന്റ് സെന്റര്‍ കേരള റിസോഴ്‌സ് പേഴ്‌സണ്‍ ജയമോള്‍ ജേക്കബ് ചെമ്പോല ക്ലാസ് നയിച്ചു. കൂടാതെ ഊര്‍ജ്ജ സംരക്ഷണ ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു. ഊര്‍ജ്ജ കിരണ്‍ 202223 എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ കോട്ടയം നിയോജക മണ്ഡലത്തില്‍പ്പെട്ട നൂറ്റമ്പതോളം ആളുകള്‍ പങ്കെടുത്തു.

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു