Kerala

പ്ലാറ്റിനം ജൂബിലി സ്മാരക ഭവനസമുച്ചയം ആദ്യഘട്ടം ആശീര്‍വദിച്ചു

Sathyadeepam

ഒല്ലൂര്‍: ഫൊറോനപ്പള്ളിയിലെ സെ. വിന്‍സെന്റ് ഡിപോള്‍ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി പടിഞ്ഞാറെ അങ്ങാടിയില്‍ നിര്‍മ്മിക്കുന്ന സെ. ജോസഫ്‌സ് ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വീടുകളുടെ ആശീര്‍വ്വാദം മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിച്ചു.

തുടര്‍ന്ന് ശിലാഫലക അനാച്ഛാദനവും ബിഷപ്പ് നിര്‍വ്വഹിച്ചു. പിന്നീട് കൂടിയ പൊതുയോഗം മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. ''യേശു പഠിപ്പിച്ച പരസ്‌നേഹം പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സെ. വിന്‍സെന്റ് ഡിപോള്‍ സംഘടന ഭവനരഹിതര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന ഭവനസമുച്ചയം പാവപ്പെട്ടവര്‍ക്ക് അനുഗ്രഹമായിത്തീരട്ടെയെന്ന് ആശംസിച്ചു'' ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെട്ടിടം സ്‌പോണ്‍സര്‍ ചെയ്ത ലീമ ജോ

തരകന്‍, ജോസ് മഞ്ഞളി, പ്രസിഡന്റ് വിന്‍സണ്‍ അക്കര, കണ്‍വീനര്‍ ജോസ് കൂത്തൂര്‍, ബേബി മൂക്കന്‍ എന്നിവര്‍ സംസാരിച്ചു. ഡെല്‍സണ്‍ ഡേവീസ്, നിമ്മി റപ്പായി, പി.ആര്‍. സണ്ണി, ബിന്റോ ഡേവീസ്, ഫാ. ഷിന്റോ മാറോക്കി, ട്രസ്റ്റി ജയ്‌സണ്‍ തയ്യാലക്കല്‍, ആന്റോ പട്ട്യേക്കാരന്‍, ബെന്നി മേച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

വിശുദ്ധ വിക്ടര്‍ (മാര്‍സെയില്‍സ്) (290) : മെയ് 21

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു