Kerala

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്‍റ് കിറ്റ്

Sathyadeepam

കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്‍റ് കിറ്റുകള്‍ ലഭ്യമാക്കി. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്സ്ഫാം ഇന്‍ഡ്യയുടെയും സി.ബി.എം. ഇന്‍ഡ്യ ട്രസ്റ്റിന്‍റെയും സഹകരണത്തോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് കിറ്റുകള്‍ ലഭ്യമാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള കോട്ട്, സര്‍ജിക്കല്‍ ഗ്ലൗസ്, ഫെയ്സ് മാസ്ക്, ഷൂ കവര്‍, കണ്ണട, ക്യാരി ബാഗ് എന്നിവയടങ്ങുന്ന പി.പി.ഇ കിറ്റിനോടൊപ്പം സാനിറ്റൈസര്‍, മാസ്കുകള്‍ എന്നിവയാണ് ലഭ്യമാക്കിയത്. കോട്ടയം ജില്ലയില്‍ 100 വീതം പി.പി.ഇ. കിറ്റുകളും സാനിറ്റൈസറും 50 N 95 മാസ്കുകളും ലഭ്യമാക്കി. കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ഡി.പി.എം ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. പത്തനം തിട്ട ജില്ലയില്‍ ലഭ്യമാക്കിയ 300 പി.പി.ഇ. കിറ്റുകളും 200 വീതം സാനിറ്റൈസറുകളും N 95 മാസ്കുകളും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീലാമോള്‍ കെ.എസ്. ഏറ്റുവാങ്ങി. കെ.എസ്.എസ്.എസ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6