Kerala

എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

Sathyadeepam

കൊച്ചി: സമാധാനപൂര്‍ണമായ സാമൂഹ്യജീവിതത്തെ ശിഥിലമാക്കുന്ന മനോഭാവങ്ങളെയും ശക്തികളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ ജാഗ്രത അനിവാര്യമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ 2014-17 വര്‍ഷത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ പതിനൊന്നാമതു സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍മാരായ മോണ്‍. ആന്‍റണി നരികുളം, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ജോയിന്‍റ് സെക്രട്ടറി റെന്നി ജോസ്, എംഎസ്ജെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോജര്‍, നൈപുണ്യ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സജി പീറ്റര്‍ കണ്ണാംപറമ്പന്‍, എക്സിക്യു ട്ടീവ് അംഗങ്ങളായ ആന്‍റണി പട്ടശേരി, മിനി പോള്‍, കെ സിവൈഎം അതിരൂപത പ്രസിഡന്‍റ് ടിജോ പടയാട്ടില്‍, കൗണ്‍സില്‍ അംഗങ്ങളായ മോളി ബോബന്‍, റോസിലി പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സോഷ്യല്‍ സര്‍വീസ് കമ്മീഷന്‍ കണ്‍വീനര്‍ സെമിച്ചന്‍ ജോസഫ് വിഷയാവതരണം നടത്തി. നടനും സംവിധായകനുമായ സിജോയ് വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു.

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍

ഓരോ സാക്ഷാത്കാരവും ഉപബോധപരമായി ലഭിക്കുന്നതാണ് അത് നശ്വരതയെ അതിജീവിക്കുന്നു: അനന്തപത്മനാഭൻ

മനുഷ്യ - വന്യജീവി സംഘർഷത്തിൻ്റെ പേരിൽ മനുഷ്യരെ നാടുകടത്താനുള്ള നീക്കം ഭരണഘടനാലംഘനം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത