Kerala

ഒരേ ദിവസം രണ്ട് കോവിഡ് മൃതസംസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി പാലാ രൂപത സമരിറ്റന്‍ ഫോഴ്‌സ്

Sathyadeepam

പാലാ : പാലാ രൂപതാംഗങ്ങളായ രണ്ടു കോവിഡ് ബാധിതരുടെ മൃത സംസ്‌കാര ശുശ്രൂഷകള്‍ ഒരേദിവസം നടത്തി പാലാ രൂപത സമരിറ്റന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ‌.
പൂവരണി, ചെമ്മലമറ്റം ഇടവകാംഗങ്ങളായ രണ്ടു വ്യക്തികള്‍ കോവിഡ് രോഗബാധിതരായി മരിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ രൂപതയുടെ ടാസ്‌ക് ഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ മരിച്ച ഈ വ്യക്തികളില്‍ ചെമ്മലമറ്റം ഇടവകാംഗത്തിന്റെ മൃതശരീരം കോട്ടയം നഗരസഭയുടെ കീഴിലുള്ള മുട്ടമ്പലത്തെ വൈദ്യുതി പൊതുശ്മശാനത്തിലും പൂവരണി ഇടവകാംഗത്തിന്റെ മൃതശരീരം പാലാ നഗരസഭയുടെ കീഴിലുള്ള അതിതാപ പൊതുശ്മശാനത്തലും ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം പള്ളികളില്‍ കൊണ്ടുവന്നു മതാചാരപ്രകാരം സംസ്‌കരിക്കുകയായിരുന്നു. പൂവരണി പള്ളിയില്‍ പാലാ ഫൊറോന യൂണിറ്റും ചെമ്മലമറ്റം പള്ളിയില്‍ അരുവിത്തുറ ഫൊറോന യൂണിറ്റും ആണ് മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതശരീരം ഏറ്റുവാങ്ങുന്നത് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. തോമസ് സിറില്‍ തയ്യില്‍, ഫാ. തോമസ് ഓലായത്തില്‍, ഫാ. ജോസഫ് കൈതോലില്‍, ഫാ. ജോസഫ് കൂവള്ളൂര്‍, ബിജു കണ്ണന്‍തറ, ജോസഫ് പരുത്തി (ചെമ്മലമറ്റം), എസ് എം വൈ എം രൂപത പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ജോമി ( മീനച്ചില്‍), മനു, ജോസകുട്ടി, ജയേഷ് (ളാലം ന്യൂ ), സച്ചു ( അരുണാപുരം), ടോണി ( കത്തീഡ്രല്‍) എന്നിവരായിരുന്നു സംഘാടക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നത്. പൂവരണി പള്ളി വികാരി ഫാ. കുര്യന്‍ കാലായില്‍, ചെമ്മലമറ്റം പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഇടവകകളില്‍ ക്രമീകരണങ്ങള്‍ നടന്നത്.

ചെമ്മലമറ്റം ഇടവകയില്‍ കോവിഡ് മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് പാലാ രൂപത സമരിറ്റന്‍ ടാസ്‌ക് ഫോഴ്‌സ് അരുവിത്തുറ ഫൊറോന യൂണിറ്റും പൂവരണി ഇടവകയില്‍ കോവിഡ് മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് പാലാ രൂപത സമരിറ്റന്‍ ടാസ്‌ക് ഫോഴ്‌സ് പാലാ ഫൊറോന യൂണിറ്റും നേതൃത്വം നല്‍കി.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍