Kerala

പുതിയ മദ്യനയം പൊതുജനാഭിപ്രായം രൂപീകരിക്കണം: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി

Sathyadeepam

പുതിയ മദ്യനയപ്രഖ്യാപനത്തിനു മുൻപായി ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായും ചർച്ച നടത്തി പൊതുജനാഭിപ്രായം രൂപികരിക്കരണമെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി.

സിന്തറ്റിക് ഡ്രഗ്സിൻ്റെ ദൂഷ്യവശങ്ങൾ ബോധവൽക്കരിച്ചു ലഹരി വ്യപാനം പൂർണ്ണമായും പ്രതിരോധിക്കാൻ സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് സമ്പൂർണ്ണ പിന്തുണ നൽകും. ഇതിൻ്റെ ഭാഗമായി എറണാകുളം - അങ്കമാലി മേജർ അതിരൂപതകെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ ഐക്യദാർഢ്യ സദസ് നടത്തി .

യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ  പ്രശംസനീയവും, അഭിനന്ദനർഹവും ഏറെ സ്വാഗതർഹവുമാണ് സമിതി അഭിപ്രായപ്പെട്ടു.

വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന മഹാ വിപത്താണെന്ന് തിരച്ചറിഞ്ഞ് ലഹരിയുടെ ഉപയോഗവും വിൽപ്പനയും എതിർക്കുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തൂഫാൻ പ്രതിജ്ഞയിൽ പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൈ പുസ്തകം, ലഘുലേഖകൾ എന്നിവ സദസിൻ്റെ ഭാഗമായി വിതരണം ചെയ്തു. ബോധവൽക്കരണ തൂഫാൻ പ്രതിജ്ഞയും ഉണ്ടായിരുന്നു.

സമിതി മേജർ അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, സിസറ്റർ മരിയൂസ,സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി, കെ.വി ജോണി, സിസറ്റർ ജോയ്സി, ശോശാമ്മ തോമസ് ,കെ.വി ഷാ ,റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ഓഗസ്റ്റ് ഏഴിന് അതിരൂപത തലത്തിൽനടക്കുന്ന ക്വിറ്റ് ലിക്കർ ഡേ ആചരണം അങ്കമാലിയിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം സമാപിച്ചു

തൈക്കൂടം ഇടവകയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം: ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

സഭാപ്രസംഗകൻ - Chap.6

വിശുദ്ധ വാല്‍ത്തോഫ് (1160) : ആഗസ്റ്റ് 3