Kerala

ചങ്ങനാശേരിക്കും ഷംഷാബാദിനും പുതിയ ഇടയന്മാര്‍

Sathyadeepam

ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ്പായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതാധ്യക്ഷനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോ മലബാര്‍ സഭാ സിനഡ് നിയമിച്ചു. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നു രാജി സമര്‍പ്പിച്ചിരുന്നു.

ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അവിടെ ഒഴിവുണ്ടായത്.

ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മാര്‍ തോമസ് തറയില്‍. 1972 ല്‍ ചങ്ങാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി ഇടവകാംഗമായി ജനിച്ച ആര്‍ച്ചുബിഷപ് തറയില്‍, വടവാതൂര്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 2000 ല്‍ പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. 2017 ല്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി നിയമിതനായി.

തൃശൂര്‍ അതിരൂപതയിലെ അരിമ്പൂരില്‍ 1976 ല്‍ ജനിച്ച ബിഷപ് പ്രന്‍സ് ആന്റണി പാണേങ്ങാടന്‍ 2007 ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. 2015 ല്‍ രൂപതാധ്യക്ഷനായി നിയമിക്കപ്പെട്ടു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം