Kerala

ദേശീയ ഡാന്‍സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി

Sathyadeepam

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ രണ്ടു ദിവസമായി നടക്കുന്ന നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് നൃത്യ 2025 ന് സമാപനമായി. സി എം ഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സന്ദേശം നല്‍കി.

ആസാമില്‍ നിന്നുള്ള ബിഹു, ഒഡീഷ്യയില്‍ നിന്നുള്ള സബ്ബല്‍ പൂരി, ജാര്‍ഖണ്ഡില്‍ നിന്നുള്ള സന്താല്‍, ബിഹാറില്‍ നിന്നുള്ള ബോജ്പുരി, ഗുജറാത്ത്, മറാത്തി, കാശ്മീരി, പഞ്ചാബി തുടങ്ങിയ നൃത്തങ്ങള്‍ അവതരിപ്പിച്ചു. മീന കുറുപ്പും സീന ഉണ്ണിയും ചേര്‍ന്ന് കഥകളി അവതരിപ്പിച്ചു.

ടി പി വിവേകും രത്‌നശ്രീ അയ്യരും ചേര്‍ന്ന് ഹിന്ദുസ്ഥാനി ഭജന്‍സ് അവതരിപ്പിച്ചു. നൃത്യമലാഞ്ച സില്‍ഗുരി ഗ്രൂപ്പ് അവതരിപ്പിച്ച വന്ദേമാതരത്തോടെ ഡാന്‍സ് ഫെസ്റ്റിവല്‍ സമാപിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് സി എം ഐ എന്നിവര്‍ കലാകാരികള്‍ക്ക് ഉപഹാരം നല്‍കി.

തുടര്‍ന്ന് നര്‍ത്തകിയും നടിയുമായ നവ്യ നായരുടെ ഭരതനാട്യം അരങ്ങേറി.

സഹൃദയവേദി ആദ്യദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലഹരിക്കെതിരെ 'കവച'വുമായി തിരുമുടിക്കുന്ന് ഇടവക

പ്രതിമാസം പി ഒ സി : നാടകം

മലങ്കര കത്തോലിക്കാസഭയില്‍നിന്നും ആദ്യമായി ലോഗോസ് പ്രതിഭ!

കലയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുക : ഡോ. വിന്ദുജ മേനോന്‍