Kerala

എസ് എം വൈ എം പാലാ രൂപതക്ക് പുതിയ ഭാരവാഹികള്‍

Sathyadeepam

പാലാ : എസ് എം വൈ എം പാലാ രൂപതയുടെ 2021 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് അല്‍ഫോന്‍സാ കോളേജില്‍ വെച്ച് നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍ മുഖ്യ വരണാധികാരിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ട തിരഞ്ഞെടുപ്പില്‍ 17 ഫൊറോനയിലെ എല്ലാ ഭാരവാഹികളും, വിവിധ യൂണിറ്റുകളുടെ കൌണ്‍സിലര്‍മാരും പങ്കെടുത്തു. പ്രസിഡന്റ് അഡ്വ.സാം സണ്ണി ഓടക്കല്‍ (കത്തീഡ്രല്‍), വൈസ് പ്രസിഡന്റ് സുസ്മിത സ്‌കറിയ (ചേര്‍പ്പുങ്കല്‍ ), ജനറല്‍ സെക്രട്ടറി കെവിന്‍ മൂങ്ങാമാക്കല്‍ (മണലുങ്കല്‍ ), ഡെപ്യൂട്ടി പ്രസിഡന്റ് ജോയല്‍ ജോസഫ് (ചെമ്മലമറ്റം), സെക്രട്ടറി അമല്‍ ജോര്‍ജ് (മൂലമറ്റം), ജോയിന്റ് സെക്രട്ടറി ജൂവല്‍ റാണി (തിടനാട്), ട്രഷറര്‍ അജോ ജോസഫ് (കുറവിലങ്ങാട്), കൗണ്‍സിലര്‍ നിഖില്‍ ഫ്രാന്‍സിസ് (ഇലഞ്ഞി), ടിയ ടെസ് ജോര്‍ജ് (രാമപുരം)

പ്രസിഡന്റ്‌ -അഡ്വ. സാം സണ്ണി ഓടക്കൽ (കത്തീഡ്രൽ)
വൈസ് പ്രസിഡന്റ്‌ -സുസ്മിത സ്‌കറിയ (ചേർപ്പുങ്കൽ)
ജനറൽ സെക്രട്ടറി – കെവിൻ മൂങ്ങാമാക്കൽ (മണലുങ്കൽ)

വിശുദ്ധ ആഡ്രിയന്‍ കാന്റര്‍ബറി  (710) : ജനുവരി 9

എവേക് യുവജന കൺവെൻഷൻ ഫെബ്രുവരി 6 മുതൽ 8 വരെ

ബേബി മൂക്കന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് മുന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍

കൃഷി പ്രോത്സാഹന പദ്ധതി ധന സഹായം ലഭ്യമാക്കി

സ്‌കൂളുകള്‍ക്കുള്ള പി എം ശ്രീ പദ്ധതി : എന്ത്, എങ്ങനെ, എന്തുകൊണ്ട്...?