Kerala

പഠനോത്സവം ഒരുക്കി പരിയാപുരം ഫാത്തിമ യുപി സ്കൂൾ

Sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ യുപി സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം വിജ്ഞാനവും കൗതുകവും പകർന്നു. വ്യത്യസ്ത ആശയങ്ങൾ ആവിഷ്കരിച്ച് കുരുന്നുകൾ പ്രതിഭ തെളിയിച്ചു.

പഞ്ചായത്ത് അംഗം ഏലിയാമ്മ തോമസ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.എ.അമ്പിളി, പിടിഎ പ്രസിഡൻ്റ് ഷാന്റോ തകിടിയേൽ, കെ.റസ് ലത്ത്, ശില്പ ചന്ദ്രൻ, സിസ്റ്റർ ഫ്ലാവിയ, സിസ്റ്റർ ധന്യ എന്നിവർ പ്രസംഗിച്ചു.

സ്കൂളിലെ 43 അധ്യാപകരുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 900 വിദ്യാർഥികളാണ് വിജ്ഞാനോത്സവത്തിന്റെ ഭാഗമായത്. കരവിരുതുകൾ നിറഞ്ഞ പ്രദർശന സ്റ്റാളുകൾ കുരുന്നനുഭവങ്ങളുടെ നേർക്കാഴ്ചയൊരുക്കി.

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

വിശുദ്ധ ളൂയി ഒമ്പതാമന്‍  (1214-1270) : ആഗസ്റ്റ് 25

സാമുവൽ - Chap 03 [1 of 2]