Kerala

മറ്റം സി.എൽ.സി. ശതാബ്ദി നിറവിൽ

Sathyadeepam

തൃശൂർ : മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ സി.എൽ.സി. ശതാബ്ദി ആഘോഷങ്ങൾ സമാപനത്തിലേക്ക്. 1926 നവംബർ 28-ന് ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ഛന്റെ നേതൃത്വത്തിൽ ആരംഭിച്ച മരിയൻ സൊഡാലിറ്റിയാണ് ഇന്ന് നൂറാം വർഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്നത്. ശതാബ്ദി വർഷ സമാപനാഘോഷങ്ങൾ 2026 നവംബർ 22 ഞായറാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും.സമാപന സമ്മേളനത്തോടൊപ്പം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയും ആഘോഷിക്കും.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മറ്റം സി.എൽ.സി.യും തൃശൂർ അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങുകൾക്കും പരിപാടികൾക്കും ഇടവക വികാരി റവ. ഫാ. ഡോ. ഫ്രാൻസിസ് ആളൂർ, സഹവികാരി ഫാ. ജിയോ വേലൂക്കാരൻ, ആനിമറ്റർ സിസ്റ്റർ ലിനി മരിയ FCC, ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ശതാബ്ദി വർഷത്തോടനുബന്ധിച്ച് വിവിധ ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇടവകയിൽ നടന്നുവരുന്നത്.

വളർത്തുദോഷത്തിന്റെ കൊലക്കളങ്ങളിൽ പിടഞ്ഞൊടുങ്ങുന്ന ജീവിതങ്ങൾ

വിശുദ്ധ ചാള്‍സ് ബൊറോമിയോ (1538-1584) : നവംബര്‍ 4

ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗമായി പാലക്കാട് രൂപത വൈദികന്‍

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

എഴുതുന്നവരുടെ ഭാവന, ഉൾകാഴ്ച, ദർശനം എന്നിവ സമഭാവമുള്ള കഥകളാണ് : പി എഫ് മാത്യൂസ്.