എഴുതുന്നവരുടെ ഭാവന, ഉൾകാഴ്ച, ദർശനം എന്നിവ സമഭാവമുള്ള കഥകളാണ് : പി എഫ് മാത്യൂസ്.

These are stories that embody the imagination, insight, and vision of their writers: P. F. Mathews.
Published on: 

കൊച്ചി : വായനക്കാരൻ എങ്ങനെ മാറ്റി എഴുതുന്നുവെന്നത് ആ കഥ,  ഓരോരുത്തർക്കും വ്യത്യസ്ത അനുഭവം ഉണ്ടാക്കുന്നു എന്നതാണ്. ഒരു സാഹിത്യകൃതിയിൽ കയറിവരുന്ന സത്യമോ, വെളിച്ചമോ ആണ് അതിനെ അനശ്വരമാക്കുന്നത്.
ഒരു പ്രയോജനവുമില്ലാത്ത കഥയിൽ സൗന്ദര്യമുണ്ട്, ആ സൗന്ദര്യം മനുഷ്യന് ഏറെ സംഭാവന നൽകിയിട്ടുണ്ട്. ഈ വായനയാണ് അല്ലെങ്കിൽ കഥയാണ് മലയാളിയെ സൃഷ്ടിച്ചത്. സംസ്ക്കാരത്തെ സൃഷ്ടിക്കുന്നതും സംയോജിപ്പിക്കുന്നതും.  കല മനുഷ്യന് ആഴത്തിലുള്ള പ്രയോജനമാണ് നൽകുന്നത്. ആ പ്രയോജനമാണ് മനുഷ്യന് നിലനിൽപ്പ് നൽകുന്നതും.

ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷ വാരാചാരണത്തിന്റെ രണ്ടാം ദിവസം കഥ, നോവൽ സാഹിത്യം  എന്ന വിഷയത്തിൽ പ്രശസ്ത  എഴുത്തുകാരൻ പി. എഫ്. മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. കഥാകൃത്ത്
ജോർജ് ജോസഫ്.കെ. അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മനോജ്‌ വെങ്ങോല, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസി. ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ., എന്നിവർ പ്രസംഗിച്ചു.