Kerala

എം കെ സാനു ഗുരുപ്രസാദ പുരസ്‌കാരം

Sathyadeepam

കൊച്ചി : സാനു മാഷിന്റെ കൈപ്പടയിലുള്ള ഒരു അഭിനന്ദനം ലഭിക്കുകയെന്നത് വളരെ യധികം സന്തോഷം നല്‍കുന്നുവെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. സാനുമാഷും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും ഡോ. ഐ കെ രാമചന്ദ്രനും ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്നത് കാണുകയെന്നത് ഏറ്റവും ഹൃദ്യമായിരുന്നു.

ആദരവോടെയാണ് നോക്കി നിന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എം കെ സാനു ഫൗണ്ടേഷന്‍ ഏര്‍പ്പടുത്തിയ എം കെ സാനു ഗുരുപ്രസാദ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എന്‍ എസ് മാധവന്‍. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ എം തോമസ് മാത്യു, അധ്യക്ഷത വഹിച്ചു.

മലയാളത്തിന്റെ ഓരോ വാക്കിന്റെയും വിലയറിയാവുന്ന വ്യക്തിയായിരുന്നുവെന്ന് മാത്രമല്ല ആഗോള ഇടതുപക്ഷം എന്ന് പറയാവുന്ന നിലപാടായിരുന്നു എം കെ സാനുവിന്റേതെന്നും മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലുക്കോസ് അഭിപ്രായപ്പെട്ടു.

സാനു മാഷ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതുപോലെയുള്ള ശൂന്യതയാണ് തനിക്കെന്ന് കെ ആര്‍ മീര അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, എം എസ് രഞ്ജിത് എന്നിവര്‍ പ്രസംഗിച്ചു. എം. തോമസ് മാത്യു, പുരസ്‌കാരം എന്‍ എസ് മാധവന് സമര്‍പ്പിച്ചു.

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ

ദൃശ്യശ്രാവ്യോപകരണങ്ങൾ [Audio Visual Aids]

ശാസ്ത്രം ദൈവത്തെ കണ്ടെത്തിയോ?

WOW FAITH Amma!!!

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13