Kerala

ഭിന്നശേഷിയുള്ളവര്‍ക്കായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കിവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ക്യാമ്പിന്‍റെ ഉദ്ഘാടനം നെതര്‍ലെന്‍റ് ആസ്ഥാനമായുള്ള ലില്ലിയാനേ ഫൗണ്ടേഷന്‍ റിസേര്‍ച്ച് സ്കോളര്‍ ഇന്ദിര ബൗട്ട് നിര്‍വ്വഹിച്ചു. കാത്തിലക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ-ലില്ലിയാനെ ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ എം.കെ. രാജു, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍ സിസ്റ്റര്‍ നിഖില എസ്ജെസി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അന്ധബധിര വൈകല്യമുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വരുമാന പദ്ധതിയുടെ ധനസഹായ വിതരണവും ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കണ്ണട വിതരണവും നടത്തപ്പെട്ടു. ക്യാമ്പിന് ന്യൂറോളജിസ്റ്റ് ഡോ. ഗ്രേസിക്കുട്ടി നേതൃത്വം നല്‍കി. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് എന്നീ സേവനങ്ങളും ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission