<div class="paragraphs"><p>സഹൃദയയും കുടുംബ പ്രേഷിതകേന്ദ്രവും സംയുക്തമായി അങ്കമാലി സുബോധനയില്‍ സംഘടിപ്പിച്ച ഏകസ്ഥവിധവാ ക്രിസ്തുമസ് സംഗമം ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസഫ് മണവാളന്‍, ഫാ. ജിമ്മി കുന്നത്തൂര്‍, ഡെയ്‌സി അഗസ്റ്റിന്‍, റോജി ജോണ്‍ എം.എല്‍.എ, ഫാ. ജോസ് കൊളുത്തുവെള്ളില്‍ തുടങ്ങിയവര്‍ സമീപം.</p></div>

സഹൃദയയും കുടുംബ പ്രേഷിതകേന്ദ്രവും സംയുക്തമായി അങ്കമാലി സുബോധനയില്‍ സംഘടിപ്പിച്ച ഏകസ്ഥവിധവാ ക്രിസ്തുമസ് സംഗമം ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസഫ് മണവാളന്‍, ഫാ. ജിമ്മി കുന്നത്തൂര്‍, ഡെയ്‌സി അഗസ്റ്റിന്‍, റോജി ജോണ്‍ എം.എല്‍.എ, ഫാ. ജോസ് കൊളുത്തുവെള്ളില്‍ തുടങ്ങിയവര്‍ സമീപം.

 
Kerala

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മനസില്‍ ഇടം നല്‍കുക മാര്‍ ആന്റണി കരിയില്‍

Sathyadeepam

സമൂഹത്തിലെ വിധവകളും ഏകസ്ഥരും ഉള്‍പ്പടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ വികസനവഴികളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ആദ്യപടി അവര്‍ക്ക് നമ്മുടെ മനസില്‍ ഇടം കൊടുക്കുക എന്നതാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അഭിപ്രായപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെയും കുടുംബ പ്രേഷിതകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അങ്കമാലി സുബോധനയില്‍ സംഘടിപ്പിച്ച ഏകസ്ഥവിധവാ ക്രിസ്തുമസ് സംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഏകസ്ഥര്‍ക്കും വിധവകള്‍ക്കും ക്രിസ്തുമസ് സമ്മാനമായി അതിരൂപത നല്‍കുന്ന നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. റോജി ജോണ്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. അകാലത്തില്‍ പങ്കാളിയുടെ നഷ്ടം മൂലം ജീവിതവഴികള്‍ ഇരുളടഞ്ഞവര്‍ക്ക് സ്വയം പര്യാപ്തതയിലേക്കു മുന്നേറാനുള്ള ആത്മവിശ്വാസം ഇത്തരം കൂട്ടായ്മകള്‍ പകര്‍ന്നു നല്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, കുടുംബ പ്രേഷിതകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് മണവാളന്‍, സഹൃദയ ഫൊറോനാ ഡയറക്ടര്‍ ഫാ. ജിമ്മി കുന്നത്തൂര്‍, സഹൃദയ അസി. ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍, ഡെയ്‌സി അഗസ്റ്റിന്‍, സിസ്റ്റര്‍ ജെയ്‌സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍