Kerala

മദ്യപ്രളയത്തിനെതിരെ പ്രതിഷേധമിരമ്പി

Sathyadeepam

കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കുന്ന കാഴ്ചയാണു കേരള ജനത കണ്ടുകൊണ്ടിരിക്കുന്നതെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സര്‍ക്കാരിന്‍റ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കെസിബിസി മദ്യവിരുദ്ധസമിതികളുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

മദ്യപ്രളയനയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റേത്. കേരളത്തില്‍ നികുതിയിനത്തില്‍ ലഭിക്കുന്ന 25 ശതമാനം പണത്തിന്‍റെ പേരില്‍ ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന മദ്യനയം തിരുത്തിയേ പറ്റൂ. അതുകൊണ്ട് ഈ മദ്യനയം പിന്‍വലിക്കണം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ പുതുവൈപ്പില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം തല്ലിച്ചതച്ചു സര്‍ക്കാരിനെതിരെയുള്ള ശബ്ദത്തെ അടിച്ചമര്‍ത്തുകയാണെന്നും ബിഷപ് പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു ധനമന്ത്രി ഒരു കോടി വാങ്ങിച്ചെന്നു പറഞ്ഞാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയതെങ്കില്‍ ഈ സര്‍ക്കാര്‍ ഓരോ ബാര്‍ ഉടമകളില്‍നിന്നും പത്തുകോടി രൂപ വീതം പിരിച്ചെടുത്ത് ഏഴായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണമെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. ജേസഫ് പാംപ്ലാനി പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ സമിതി തലശ്ശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. തോമസ് തൈത്തോട്ടം, കണ്ണൂര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ക്ലാരന്‍സ് പാലിയത്ത്, കോട്ടയം അതിരൂപതാ മലബാര്‍ റീജണല്‍ ഡയറക്ടര്‍ ഫാ. എബ്രഹാം പാറമ്പേട്ട്, കെസിബിസി മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ മാര്‍ക്കോസ്, കേരള മദ്യനിരോധന സമിതി സെക്രട്ടറി ടി.പി.ആര്‍. നാഥ്, എകെസിസി പ്രസിഡന്‍റ് ദേവസ്യ കൊങ്ങോല, മിഷന്‍ ലീഗ് തലശ്ശേരി അതിരൂപതാ പ്രസിഡന്‍റ് ബേബി പ്ലാശേിയില്‍, കെസിബിസി മദ്യവിരുദ്ധ സമിതി മലബാര്‍ റീജണല്‍ പ്രസിഡന്‍റ് സണ്ണി പായിക്കാട്ട്, സി.പി. ഹാരീസ്, ബിജു കുപ്പോഴീക്കല്‍, ജോര്‍ജ് കിഴക്കേപ്പറമ്പില്‍, ആല്‍ബിന്‍ മണ്ടുംപാല എന്നിവര്‍ പ്രസംഗിച്ചു.

തലശ്ശേരി അതിരൂപത, കണ്ണൂര്‍ രൂപത, കോട്ടയം അതിരൂപത മലബാര്‍ റീജണ്‍ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യനിരോധന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു മാര്‍ച്ചും ധര്‍ണയും നടത്തിയത്. കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍നിന്നു പ്ലക്കാര്‍ഡുകളുമേന്തിയാണു മാര്‍ച്ച് ആരംഭിച്ചത്. ദിനു മൊട്ടമ്മല്‍, തങ്കപ്പന്‍ കൊല്ലക്കൊമ്പില്‍, ആനി റോബര്‍ട്ട്, കു ഞ്ഞമ്മ തോമസ്, ഫാ. നോബിള്‍ ഓണംകുളം, ഫാ. ജോര്‍ജ് കാഞ്ഞിരക്കോട്ട്, ജോണ്‍ കാഞ്ഞിരക്കാട്ട്തൊട്ടിയില്‍, ഫാ. ഫാന്‍സിസ് മേച്ചിറാകത്ത്, ഫാ. സോ ണി വടശ്ശേരി, ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍, ഫാ. ജോ സഫ് കാക്കമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം