വിനാശകരമമായ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കെ.സി ബി സി മദ്യവിരുദ്ധ സമിതിയും . കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കാലടി പെരിയാർ കടവിൽ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. കെ.എ പൗലോസ്, എം.പി ജോസി, ഷൈബി പാപ്പച്ചൻ , ടി.എം വർഗീസ്, ചെറിയാൻ മുണ്ടാടൻ , റോയി പടയാട്ടി, സാബു ആന്റണി, തോമസ് മറ്റപ്പിള്ളി എന്നിവർ സമീപം.
വിനാശകരമമായ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കെ.സി ബി സി മദ്യവിരുദ്ധ സമിതിയും . കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കാലടി പെരിയാർ കടവിൽ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. കെ.എ പൗലോസ്, എം.പി ജോസി, ഷൈബി പാപ്പച്ചൻ , ടി.എം വർഗീസ്, ചെറിയാൻ മുണ്ടാടൻ , റോയി പടയാട്ടി, സാബു ആന്റണി, തോമസ് മറ്റപ്പിള്ളി എന്നിവർ സമീപം. 
Kerala

മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന മദ്യനയം തിരുത്തണം: കെ.സി ബി സി മദ്യവിരുദ്ധ സമിതി

Sathyadeepam

മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ആവശ്യപ്പെട്ടു.

കാലടി പെരിയാർ വെട്ടുവഴിക്കടവിൽ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വ്യക്തികൾ നശിച്ചാലും സമൂഹം മുടിഞ്ഞാലും ഖജനാവ് നിറയണം എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. മദ്യ ലഭ്യത വർദ്ധിപ്പിച്ചു കൊണ്ട് മദ്യാസക്തരെ ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇ നിയെങ്കിലും സർക്കാർ തിരുത്തണം.

തൊഴിലിടങ്ങൾ മദ്യവത്ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വം സൃഷ്ടിക്കും. മദ്യ വത്കരിച്ച് തൊഴിലാളി കളുടെ കാര്യക്ഷത വർദ്ധിപ്പിക്കാൻ സാധ്യമല്ല. വീര്യം കുറഞ്ഞ മദ്യമെന്നത് കെണിയാണ് കൂടുതൽ മദ്യപരെ സൃഷ്ടിക്കുക ,വരുമാനം കൂട്ടുക എന്നതാണ് സർക്കാർ നയം. മദ്യം കുടിക്കാത്തവരെ ആകർഷിച്ച് മുഴു ക്കുടിയനാക്കുക എന്നതാണ് വീര്യം കുറഞ്ഞ മദ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളും കുട്ടികളും മദ്യപരായി മാറാം. ലഹരിമുക്തനവകേരളം എന്നത് ലഹരിയാസക്ത നവകേരളം മാക്കി സർക്കാർ മാറ്റുകയാണ് കെ സി ബി സി കുറ്റപ്പെടുത്തി.

കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ നടന്ന ധർണ്ണ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഫാ.ജോൺ പുതുവ , കെ എ പൗലോസ്, ഷൈബി പാപ്പച്ചൻ , ടി.എം വർഗീസ്, എം.പി ജോസി,ചെറിയാൻ മുണ്ടാടൻ, തോമസ് മറ്റപ്പിള്ളി, പി.ഐ നാദിർ ഷ, റോയി പടയാട്ടി, സാബു ആന്റണി, ആൻറണി വടക്കുഞ്ചേരി, ഔസേഫ് വരേകുളം, ജോസ് മാങ്കായി . ബിജു മാടൻ, എം ഡി ലോനപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം