Kerala

ചരിത്രത്തില്‍ കള്ളം പറയരുത് : ഡോ. പോള്‍ തേലക്കാട്ട്

Sathyadeepam

അങ്കമാലി: നമ്മള്‍ ചരിത്രത്തില്‍ കള്ളം പറയരുതെന്ന് സത്യദീപം മുന്‍ ചീഫ് എഡിറ്ററും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വാക്താവുമായിരുന്ന ഡോ. പോള്‍ തേലക്കാട്ട് പറഞ്ഞു. ചരിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും കള്ളം പറയരുത്. ഇത് നമ്മള്‍ ഗൗരവമായിട്ടെടുക്കണം. നമ്മുടെ സഭയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രശ്‌നം ആളുകള്‍ കള്ളം പറഞ്ഞ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദ്രശാസ്ത്രജ്ഞനും സഭാചരിത്രകാരനുമായ ഡോ. ജോമോന്‍ തച്ചില്‍ രചിച്ച 'കൊംപെന്‍ഡിയം ഓഫ് മാസ്റ്ററി റെയ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു ഫാ. പോള്‍ തേലക്കാട്ട്.

ചടങ്ങില്‍ സാഹിത്യകാരനും അധ്യാപകനുമായിരുന്ന ടോം ജോസ് ആങ്കമാലിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

ചരിത്ര പുസ്തകങ്ങളുടെയും 16-ാം നൂറ്റാണ്ടിലെ മാര്‍ അബ്രാഹത്തിന്റെ കബറിടത്തില്‍ നിന്നും എടുത്ത് പരിശോധന നടത്തിയ സുര്‍ക്കിയുടെയും ചുണ്ണാമ്പു കല്ലിന്റെയും മണ്ണിന്റെയും ശേഖരങ്ങളും പ്രദര്‍ശനത്തിന് വച്ചിരുന്നു.

മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ റീത്ത പോള്‍, മുന്‍മന്ത്രി അഡ്വ. ജോസ് തെറ്റയില്‍, ടോം ജോസ് അങ്കമാലി, സിഫ്‌നെറ്റ് കൊച്ചി മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ. വിശ്വനാഥന്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, വാര്‍ഡ് കൗണ്‍സിലര്‍ ഷെറിന്‍ കാക്കനാടന്‍, അഡ്വ. ആല്‍ബര്‍ട്ട് ജോസഫ്, ജെസ്‌ന ജോസ്, അസിന്‍ ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഗാള്‍ഡിനൂസ്  (c 1096-1176) : ഏപ്രില്‍ 18

സ്ഥാനത്തർക്കത്തിലെ ഭീകര വഞ്ചന

മനസ്സിനിണങ്ങിയ രൂപത്തിലേക്ക്

അവൾക്കും അവനും ഇടയിലാകുന്നവർ

യുദ്ധം മതിയാക്കാം, സംഭാഷണത്തിനായി ഒന്നിച്ചിരിക്കാം