തണ്ണീർമുക്കം തിരുരക്ത ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാർഷികം അതിരൂപതാ ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യുന്നു. 
Kerala

"ഒപ്പം നടക്കാം" സൺഡേ സ്കൂൾ വാർഷികം

Sathyadeepam

തണ്ണീർമുക്കം: തിരുരക്ത ദേവാലയത്തിലെ വിശ്വാസ പരിശീലന വാർഷികാഘോഷങ്ങൾ ജൂലൈ 3 നു മാർതോമാ ദിനത്തിൽ നടത്തി. കോവിഡ് മഹാമാരി മൂലം രണ്ട് വർഷങ്ങളിൽ നടക്കാതെ പോയ കൂടിചേരലുകൾക്ക് വിരാമമിട്ടു കൊണ്ട് " ഒപ്പം നടക്കാം " എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട വാർഷിക ആഘോഷം.

എറണാകുളം-അങ്കമാലി അതിരുപതാ മതബോധന വിഭാഗം ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴയുടെ മുഖ്യ കാർമ്മികത്വത്തിലെ വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ചു. തുടർന്ന് വികാരി ഫാ.സുരേഷ് മൽപാന്റെ അദ്ധ്യക്ഷതയിൽ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ഹാളിൽ നടന്ന പൊതുസമ്മേളനം ഫാ.പീറ്റർ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യ്തു.

പ്രധാന അദ്ധ്യാപകൻ സജിത്ത് ഐശ്വര്യ സ്വാഗതവും, സിസ്റ്റർ. സോണിയ ജോസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഫൊറോന ഡയറക്ടർ ഫാ.പ്രതീഷ് പാലാമൂട്ടിൽ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഫൊറാേന പ്രമോട്ടർ മിന്നി ജോസ് , മദർ സുപ്പീരിയർ സിസ്റ്റർ റോസ് ജോ, ബ്രദർ അഖിൽ മഞ്ഞക്കുന്നേൽ, ഇടവക കൈക്കാരൻമാരായ മാത്തച്ചൻ വാടപ്പുറം, ടോമി പുന്നേക്കാട്ട് ചിറയിൽ, വൈസ് ചെയർമാൻ ജേക്കബ് ചിറത്തറ, സി. കിരൺ എഫ്.സി.സി., ജോൺ മംഗലത്തുകരി, സ്കൂൾ ലീഡർ ബിനിൽ ബെന്നി, കുമാരി അന്ന കുഞ്ഞുമോൻ എന്നിവർ ആശംസാ സന്ദേശങ്ങൾ നല്കി. കുമാരി അമല ഫ്രാൻസീസ് ആങ്കറിംഗ് ചെയ്തു, പ്രോഗ്രാം കൺവീനർ തോമസ് എബ്രാഹം കൃതജ്ഞത പറഞ്ഞു.

സമ്മേളനന്തരം വിശ്വാസ പരിശീലന വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ വർണ്ണ ശബളമായ കലാവിരുന്ന് അരങ്ങേറി. മാർഗ്ഗം കളി, ചവിട്ടു നാടകം എന്നിവയും കവിതാ ദ്യശ്യാവിഷ്ക്കരണവും അവതരിപ്പിക്കപ്പെട്ടു. വിശ്വാസ പരിശീലകർ ഒന്നു ചേർന്ന് പാപ്പാ മംഗളം നേർന്നു. കോവിഡാനന്തര കാലത്തെ ഈ വാർഷിക ഒത്തുചേരൽ കുട്ടികൾക്കും മാതാപിതാക്കൾക്കും പുത്തനുണർവ്വ് പകരുന്നതായിരുന്നു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു