Kerala

കെ.എസ്.എസ്.എസ്. വനിതാ ദിനാചരണം

Sathyadeepam

കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തില്‍ നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി തലമുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘ വനിതകള്‍. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ്. നടപ്പി ലാക്കിവരുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായിട്ടാണ് വനിതാദിനത്തില്‍ കേശദാനം പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ.എസ്.എസ്. എസ് സ്വാശ്രയ ദമ്പതികളാ യ കോട്ടയം ജില്ലയിലെ അറുനൂറ്റിമംഗലം ഗ്രാമത്തിലെ കളപ്പുരയില്‍ വീട്ടില്‍ ഷിബു ജോളി ദമ്പതികളുടെ മകളായ അഞ്ചാം ക്ലാസ്സുകാരി ജിഷ്ന ഷിബുവിന്‍റെ മുടി മുറിച്ചുകൊണ്ട് നിഷ ജോസ് കെ. മാണി പദ്ധതി ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഡോ. മാത്യു മണക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, നിഷ ജോസ് കെ. മാണി, കെ.എസ്. എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, കാരിത്താസ് ഇന്ത്യ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. ഹരി ദാസ്, സിസ്റ്റര്‍ ലിനറ്റ് ഡി.സി. പി.ബി, സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടയം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉഷ എല്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിന്‍സി എലി സബത്ത്, മാഞ്ഞൂര്‍ ഗ്രാമപ ഞ്ചായത്ത് മെമ്പറും കെ. എസ്.എസ്.എസ് സ്വാശ്രയ സംഘ പ്രതിനിധിയുമായ എല്‍സമ്മ ബേബി, മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസ്സി കുര്യന്‍, കെ.എസ്. എസ്.എസ് വനിതാ സ്വാശ്രയസംഘം കടുത്തുരുത്തി മേഖല പ്രസിഡന്‍റ് ലില്ലി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

image

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു