Kerala

കെ.എസ്.എസ്.എസ്. മാതൃദിനാചരണം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദിനാചര ണത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മൈക്കിള്‍ നിര്‍വ്വഹിച്ചു. കാരിത്താസ് ഗ്രാമവികസന സമി തി പ്രസിഡന്‍റ് ഫാ. ഷാജി ചേറോലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ് എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കുഞ്ഞുമോള്‍ മത്തായി, കെ എസ്എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ജോസി ജോണി, സ്വാശ്രയസംഘ പ്രതിനിധികളായ സിനി ജോസ്, പ്ര മുദ നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് കാരിത്താസ് ഗ്രാമത്തിലെ മേരി ജോണ്‍, ഏലിയാമ്മ ലൂക്ക എന്നിവരെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിന് റിസോഴ്സ് പേഴ്സണ്‍ രമ്യാ മോഹന്‍ നേതൃത്വം നല്‍കി.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു