Kerala

കത്തോലിക്കാ കോണ്‍ഗ്രസ്സ് കര്‍ഷക വഞ്ചനാദിനം ആചരിച്ചു

Sathyadeepam

കടുത്തുരുത്തി: കീഴൂര്‍ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തില്‍ മേഖല പ്രസിഡന്റ് ശ്രീ. രാജേഷ് കോട്ടായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മേഖല ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്സ് മങ്കുഴിക്കരി സ്വാഗതം ആശംസിച്ചു. വികാരി ഫാ. ജോസഫ് വയലില്‍ യോഗം ഉദ്ഘാടനം ചെയ്തു.

കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുവാനും വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും കര്‍ഷകരുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥയ്ക്കു താമസംവിനാ പരിഹാരം ഉണ്ടാകുന്നതിനു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

കത്തോലിക്ക കോണ്‍ഗ്രസ്സ് പാലാ രൂപത വൈസ് പ്രസിഡന്റ് ശ്രീ. സി എം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രതിനിധി സലിന്‍ കൊല്ലംകുഴി കോതനല്ലൂര്‍ ഫൊറോന പ്രസിഡന്റ് ശ്രീ. ജോസഫ് ചീനൊത്തുപറമ്പില്‍, വര്‍ഗീസ് വേഴപറമ്പില്‍, സിബി പൊതിപറമ്പില്‍, രാജു കുന്നേല്‍, സുനില്‍ പാലക്കാത്തടം, ജെറി പനക്കല്‍, മനോജ് കടവന്റെകാല, ജോസഫ് പെരുമറ്റം എന്നിവര്‍ സംസാരിച്ചു.

യുവജനങ്ങള്‍ നാടിന്റെ ജീവന്‍ : ടി ജെ വിനോദ് എം എല്‍ എ

രാത്രിയെ പകലാക്കിയ ഗ്രാമസേവനം

ശരിയായി പരിശീലിപ്പിച്ചാല്‍ കുട്ടികളുടെ പഠനശേഷിയും ഓര്‍മ്മശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും

വചനമനസ്‌കാരം: No.186

സൃഷ്ടിയുടെ വ്യാകരണം