യുവജനങ്ങള്‍ നാടിന്റെ ജീവന്‍ : ടി ജെ വിനോദ് എം എല്‍ എ

യുവജനങ്ങള്‍ക്കായി ഏകദിന ശില്പശാല നടത്തി
യുവജനങ്ങള്‍ നാടിന്റെ ജീവന്‍ : ടി ജെ വിനോദ് എം എല്‍ എ
Published on

കൊച്ചി: ലഹരിക്കെതിരെ യുവശക്തിയെ അണിനിരത്തിക്കൊണ്ട് ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഹരിത കേരള മിഷന്‍ എറണാകുളം ഡിവിഷനുമായി സഹകരിച്ച് കോളേജ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്പശാല 'മിഠായി 2025' എന്ന പേരില്‍ സംഘടിപ്പിച്ചു.

ലഹരിയോട് ശക്തമായി നോ പറഞ്ഞുകൊണ്ട് ജീവിതം തന്നെ ലഹരിയാക്കി മാറ്റാന്‍ യുവതയ്ക്ക് കഴിയണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എറണാകുളം ജില്ലാ പ്രസിഡണ്ട് ഡി ബി ബിനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. കൊച്ചി സിറ്റി സൈബര്‍ ഡോം ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് വിദ്യാര്‍ഥികളുമായി സംവദിച്ചു.

ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ് രഞ്ജിനി, കൊച്ചി കോര്‍പ്പറേഷന്‍ ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ നിസ നിഷാദ്, എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് വിമുക്തി മിഷന്‍ കൗണ്‍സിലര്‍ സിജി തോമസ്, ഫാ. സന്തോഷ് രാജ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ടി ജെ വിനോദ് എം എല്‍ എ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

യുവജനങ്ങളാണ് നാടിന്റെ ജീവനെന്നും ജീവന്‍ നിലനിര്‍ത്താന്‍ ലഹരിക്കെതിരെ പോരാടണമെന്നും ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. സെന്റ് ആല്‍ബര്‍ട്ട് കോളേജ്, അക്വിനാസ് കോളേജ്, കൊച്ചിന്‍ കോളേജ്, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ്, സെക്രട്ട് ഹാര്‍ട്ട് കോളേജ്, സ്റ്റാസ് ഇടപ്പള്ളി, ഗവണ്‍മെന്റ് ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി 250 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സുപ്രീം കോടതി കോര്‍ട്ട് ഓണ്‍ റെക്കോര്‍ഡ്‌സ് അഡ്വ. ജോസ് എബ്രഹാം, പി പി ജോയി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org