Kerala

കര്‍മ്മ ശ്രേഷ്ഠപുരസ്‌ക്കാരം പ്രഫ. എം.കെ. സാനുമാസ്റ്റര്‍ക്കും ഫാ. വി.പി. ജോസഫിനും

Sathyadeepam

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന ഷെവലിയര്‍ വി.സി. ആന്റണി മാസ്റ്ററുടെ പേരില്‍ വി.സി. ആന്റണി സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുളള ഈ വര്‍ഷത്തെ കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. എം.കെ. സാനു മാസ്റ്റര്‍ക്കും ചരിത്രകാരനും പൗരാണിക കലകളുടെ സമുദ്ധാരകനുമായ ഫാ. വി.പി. ജോസഫിനും പ്രഖ്യാപിച്ചു.

ഈ മാസം 31 ന് ആലപ്പുഴയില്‍ എം.എല്‍.എ പി.പി. ചിത്തരഞ്ജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സാംസ്‌ക്കാരിക വകുപ്പുമന്ത്രി വി.എന്‍.വാസവന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. സഹകരണസെക്രട്ടറി മിനി ആന്റണി പുരസ്‌ക്കാരജേതാക്കളെ പരിചയപ്പെടുത്തും.

15,111 രൂപയും (പതിനയ്യായിരത്തിഒരുന്നൂറ്റിപ്പതിനൊന്നു) പ്രശസ്തി ഫലകവും വിശിഷ്ടാതിഥികളുടെ കയ്യൊപ്പോടെയുളള സമര്‍പ്പണ പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14