Kerala

പാലാ അഡാർട്ട് സേവന പാതയിൽ 43-ാം വർഷത്തിലേക്ക്

കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ട് സേവന പാതയിൽ 43-ാം വർഷത്തിലേക്ക്

Sathyadeepam

പാലാ : കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ട് സേവന പാതയിൽ 43-ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അഡാർട്ടിന്റെ 42-ാം വാർഷിക ആഘോഷവും അൽ അറ്റീൻ, അൽ അനോൺ, ആൾക്കഹോളിക് അനോണിമസ് സംയുക്ത സംഗമവും അഡാർട്ട് ഓഡിറ്റോറിയത്തിൽ നടന്നു.

പാലാ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കലിന്റെ അധ്യക്ഷതയിൽചേർന്ന വാർഷിക ആഘോഷ സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ പ്രോജക്ട് ഡയറക്ടർ ഫാദർ ജെയിംസ് പൊരുന്നോലിൽ, പ്രൊജക്റ്റ് കോഡിനേറ്റർ എൻ എം സെബാസ്റ്റ്യൻ, എസ് എൽ സി എ കോഡിനേറ്റർ ടി എം മാത്യു, അഡാർട്ട് സീനിയർ കൗൺസിലർ ജോയ് കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

പരിപാടികൾക്ക് കൗൺസിലർമാരായ ലിപി അഗസ്റ്റിൻ, ലിജോ ജോസ്, കെ ആർ മധു, റോസിലിൻ, സൗമ്യ, റിച്ചു എസ് കാപ്പൻ, ടോമി, പാപ്പച്ചൻ മുത്തോലി തുടങ്ങിയവർ നേതൃത്വം നൽകി.

യുവാക്കൾ ​മാറ്റത്തിന്റെ വക്താക്കൾ: കത്തോലിക്ക കോൺഗ്രസ്

ഭിന്നശേഷിക്കാർക്കായി സൗജന്യ തൊഴിൽപരിശീലനം ആരംഭിച്ചു

ജപമാല രാജ്ഞി : ഒക്‌ടോബര്‍ 7

സ്മരണിക വിതരണോദ്ഘാടനം

ഉദയ്‌പുർ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ കാലം ചെയ്തു